ആര്.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് വധഭീഷണി; ഒരാള്‍ അറസ്റ്റില്‍
മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് വധഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. നാഗ്പൂര്‍ സ്വദേശിയായ വൈഭവ് ബാദല്വാര് (33) ആണ് അറസ്റ്റിലായത്.
ഫെബ്രുവരി 23നാണ് വൈഭവ് ആര്.ബി.ഐ ഗവര്‍ണര്‍ക്ക് ഭീഷണിപ്പെടുത്തിയുള്ള ഇ-മെയില്‍ അയച്ചത്. ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം പട്ടേലിനെയും കുടുംബത്തെയും വധിക്കുമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.
ഇ-മെയില്‍ ലഭിച്ച ഉടന്‍ തന്നെ പട്ടേല്‍ മുംബൈ സൈബര്‍ സെല്ലില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിന്‍പ്രകാരം അന്വേഷണത്തില്‍ നിന്നും നാഗ്പൂരിലെ ഒരു സൈബര്‍ കഫെയില്‍ നിന്നാണ് മെയില്‍ അയച്ചതെന്ന് വ്യക്തമായി. തുടര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത ബാദല്വാറിനെ മാര്‍ച്ച് ആറു വരെ കോടതി റിമാന്‍ഡ് ചെയ്തു. സമാനമായ രീതിയില്‍ ബാദല്വാര് ആര്‍ക്കെങ്കിലും മെയില്‍ അയച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന് സൈബര്‍സെല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അഖിലേഷ് സിങ് പറഞ്ഞു. ഇയാള്‍ക്ക് മാനസികപ്രശ്നമുണ്ടോ എന്നും അന്വേഷിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."