HOME
DETAILS
MAL
കൊട്ടിയൂര്‍ പീഡനം: ജയരാജന് മറുപടിയുമായി പേരാവൂര്‍ എം.എല്‍.എ
backup
March 05 2017 | 10:03 AM
കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ വൈദികന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ജയരാജന്റെ ആരോപണത്തിന് പ്രത്യാരോപണവുമായി പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ്.
കേസില്‍ സണ്ണി ജോസഫിന്റെ മൗനം ദുരൂഹതയുണര്‍ത്തുന്നുവെന്ന് പി.ജയരാജന് ആരോപിച്ചിരുന്നു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ആരോപണം തെറ്റെന്ന് പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ്.
മുഖ്യമന്ത്രിയുമായി അടുപ്പമുള്ളയാണ് കേസില്‍ പ്രധാനപ്രതിയായ വൈദികനെന്ന് എം.എല്‍.എ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനു വേണ്ടി വൈദികന് പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈദികനെ എങ്ങനെയെങ്കിലും രക്ഷിക്കാനാണ് ജയരാജന്റെ ശ്രമമെന്നും എം.എല്‍.എ സണ്ണി ജോസഫ് പറഞ്ഞു.
നിയമസഭാ സമ്മേളനമുള്ളതിനാലാണ് തനിക്ക് സമയത്ത് എത്താന്‍ കഴിയാത്തതെന്നും അദ്ദേഹം സ്വകാര്യചാനലിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."