റിയാദിൽ ‘ഏഷ്യൻ ഫെസ്റ്റ്’ നാളെ നടക്കും
റിയാദ്: റിയാദിൽ ആദ്യമായി നടക്കുന്ന മെഗാ ഏഷ്യൻ ഫെസ്റ്റ് നാളെ തുമാമയിലെ സാഹിൽ തീം പാർക്കിൽ വെച്ച് വൈവിധ്യമാർന്ന കലാ, സാംസ്കാരിക പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വെസ്റ്റേൺ യൂണിയൻ അവതരിപ്പിക്കുന്ന ലുലു ഏഷ്യൻ ഫെസ്റ്റ് ഇന്ത്യ, പാക്കിസ്ഥാൻ ബംഗ്ലാദേശ്, ചൈന, ശ്രീലങ്ക, ഫിലിപ്പീൻസ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളുടെ സംഗമായി മാറും. ഏഷ്യക്കാർക്കൊപ്പം അറബ് വംശജരും വിവിധ പരിപാടികൾ അവതരിപ്പിക്കും.
വർണ്ണ വൈവിധ്യം നിറഞ്ഞ പട്ടം പറത്തലാണ് പരിപാടിയുടെ മുഖ്യ ആകർഷണം. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ 11 വരെ നടക്കുന്ന പരിപാടി യുടെ ഭാഗമായി ഫുഡ് ഫെസ്റ്റിവൽ, വടം വലി മത്സരം, മൈലാഞ്ചിയിടൽ, ഫെയ്സ് പെയ്ന്റിംഗ്, ഇന്റർ സ്കൂൾ ചിത്ര രചനാ മത്സരം, ടാലന്റ് ഷോ, കുട്ടികളും ഫിലിപ്പിനോകളും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, അഞ്ചു വയസ്സുകാരനായ മുഹമ്മദ് റാസി അരിമ്പ്ര നയിക്കുന്ന ഓപ്പൺ ക്വിസ്, വിരലുകൾ കൊണ്ട് ചിത്ര രചന നടത്തുന്ന ഡെക്സ്റ്ററിസം ആർടിസ്റ്റ് വിനിവിയുടെ ചിത്ര പ്രദർശനം, മെഡിക്കൽ ക്യാമ്പ്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗായകർ അവതരിപ്പിക്കുന്ന സംഗീത വിരുന്ന് എന്നിവയും അരങ്ങേറും. സാമൂഹ്യ സേവന രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്നവരെ ആദരിക്കും. സാംസ്കാരിക സമ്മേളനം സഊദി ചേംബർ ഓഫ് കൗൺസിൽ ചെയർമാൻ അജ് ലാൻ അൽ അജ് ലാൻഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും.
ഇ എം ടി ഗ്‌ളോബല്‍, ആര്‍ ക്യൂ പ്രൊഡക്ഷന്‍സ് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പി ക്കുന്നത്. സൗദിയില്‍ ആദ്യമായാണ് ഏഷ്യന്‍ രാജ്യങ്ങള്‍ സംയുക്തമായി സാംസ്‌കാരിക, വിനോദ പരിപാടകള്‍ ഒരുക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റ ര്‍മാരായ ഉബൈദ് എടവണ്ണ, റഹീല്‍ ഖുറൈഷി എന്നിവര്‍ക്കൊപ്പം വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."