HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: മഞ്ജുവാര്യരെ വിസ്തരിച്ചു
backup
February 28 2020 | 02:02 AM
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിനിമാതാരവും പ്രതിസ്ഥാനത്തുള്ള ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യരെ വിസ്തരിച്ചു.
ഇന്നലെ സി.ബി.ഐ സ്പെഷല്‍ കോടതിയിലാണ് വിസ്താരം നടന്നത്. മഞ്ജു വാര്യരെ കൂടാതെ നടി ബിന്ദു പണിക്കര്‍, നടന് സിദ്ദിഖ് എന്നിവരെയും കോടതി വിസ്തരിച്ചു. കേസിലെ നിര്‍ണായക സാക്ഷിയാണ് മഞ്ജുവാര്യര്‍. നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജുവാര്യര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അഞ്ച് വര്‍ഷം മുന്‍പ് ദിലീപും മഞ്ജു വാര്യരും വിവാഹമോചനത്തിനായി എത്തിയ കോടതിയിലാണ് ദിലീപ് പ്രതിസ്ഥാനത്തുള്ള കേസില്‍ മഞ്ജു സാക്ഷിയായി എത്തിയത്. 2015ല്‍ കലൂരിലെ ഈ കെട്ടിടത്തിലായിരുന്നു കുടുംബ കോടതി പ്രവര്‍ത്തിച്ചിരുന്നത്.
പിന്നീട് മഹാരാജാസ് കോളജിന് സമീപത്ത് പുതിയ കോടതി സമുച്ചയം വന്നപ്പോള്‍ കുടുംബകോടതി അവിടേക്ക് മാറി. ഇതോടെ കുടുംബ കോടതി പ്രവര്‍ത്തിച്ചിരുന്ന മുറി സി.ബി.ഐ പ്രത്യേക കോടതിയാക്കി മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."