പട്ടികജാതി നിയമത്തില്‍ പൊലിസ് വെള്ളം ചേര്‍ക്കുന്നുവെന്ന് ആദിവാസി മഹാസഭ
കോതമംഗലം: പട്ടികജാതി പട്ടിക വര്‍ഗങ്ങളുടെ ക്ഷേമത്തിനായി രൂപപ്പെടുത്തിയ നിയമത്തില്‍ പൊലിസ് വെള്ളം ചേര്ക്കുകയാണന്ന് ആദിവാസി മഹാസഭ സംസ്ഥാന ക്യാംപ്. സാമുഹിക പിന്നോക്കാവസ്ഥയുടെ മറവില്‍ ഈ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന എല്ലാ അതിക്രമങ്ങള്‍ക്ക് എതിരെയും ആട്രോ സിറ്റി ആക്ട് അനുസരിച്ച് കേസ് എടുക്കണമെന്നും ക്യാംപ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. സംരക്ഷണവും ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങളും രണ്ടല്ലന്നും കാടിന്റ യഥാര്‍ത്ഥ ഉടമകള്‍ ആദിവാസികളാണന്നും വനംവകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. മുന്നൂറ് ആദിവാസികളെ സ്പഷ്യല്‍ റിക്രൂട്ട്മെന്റ് വഴി വനംവകുപ്പില്‍ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.തട്ടേക്കാട് നടന്ന ആദിവാസി മഹാസഭ സംസ്ഥാന നേതൃത്വ ക്യാംപില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന പ്രിസിഡന്റ് എന്‍ രാജു അധ്യക്ഷനായിരുന്നു. നിയസഭ ഡപ്യൂട്ടി സ്പീക്കര്‍ വി ശശി, മുന്‍ എം.എല്‍.എ.എം നാരായണന്, പി.കെ കണ്ണന്, ഇ.കെ ശിവന്, സി.എസ് നാരായണന് നായര്‍, എം.കെ രാമചന്ദ്രന്, എം.ജി. പ്രസാദ്, ജി.കെ നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."