ബി.ജെ.പി പക്ഷം പിടിച്ചാല്‍ അപകടം ഞങ്ങള്‍ക്കല്ല, അവര്‍ക്കാണ്; അമൃതാനന്ദമയിക്ക് മുന്നറിയിപ്പുമായി മന്ത്രി എ.കെ ബാലന്‍
തിരുവനന്തപുരം: മാതാ അമൃതാനന്ദമയിക്കു മുന്നറിയിപ്പുമായി നിയമമന്ത്രി എ.കെ ബാലന്‍. അമൃതാനന്ദമയി ബി.ജെ.പി പക്ഷം പിടിച്ചാല്‍ അപകടം ഞങ്ങള്‍ക്കല്ല, അവര്‍ക്കാണ്. ശബരിമല കര്‍മ്മ സമതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ അയ്യപ്പഭക്തസംഗമത്തില്‍ അമൃതാനന്ദമയി പങ്കെടുത്തതിനെ തുടര്‍ന്നാണ് മുന്നറിയപ്പുമായി നിയമ മന്ത്രി എ.കെ ബാലന്‍ രംഗത്തെത്തിയത്.
അമൃതാനന്ദമയി ആര്‍.എസ്.എസിന്റെ വക്കാലത്ത് പിടിച്ചാല്‍ രാഷ്ട്രീയമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയമായി നേരിടുമ്പോള്‍ എതിര്‍പക്ഷമായി അമൃതാന്ദമയിയെ കാണേണ്ടിവരും. ആശയതലത്തില്‍ ഏറ്റുമുട്ടേണ്ട ശത്രുവായി അവരെ കാണുന്നില്ല. ശത്രുവിന്റെ നിലയിലേക്ക് മാറിയാല്‍ അപകടം ഞങ്ങള്‍ക്കല്ല അവര്‍ക്കാണെന്നും ബാലന്‍ അങ്ങനെ വരുന്നതില്‍ സങ്കടമുണ്ടെന്നും അദ്ദേഹം സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
ബി.ജെ.പി വക്തവായാല്‍ ഉണ്ടാകുന്ന അപകടം അവര്‍ മനസിലാക്കണം. ബി.ജെ.പി ഭക്തന്‍മാര്‍ മാത്രം പോകേണ്ട ഇടമല്ല മാതാ അമൃതാനന്ദമയി മഠം. ഇക്കാര്യം ദൈവചൈതന്യമുള്ളവര്‍ ശ്രദ്ധിക്കുന്നത് നല്ലതാണെന്നും മന്ത്രി ബാലന്‍ പറഞ്ഞു.
മാതാ അമൃതാനന്ദമയി ശബരിമല കര്‍മസമിതിയുമായി വേദി പങ്കിടാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 'നാം മുന്നോട്ട്' പരിപാടിയില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."