HOME
DETAILS

തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം  സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും

  
backup
March 02, 2020 | 4:45 AM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%be-3
 
 
 
 
 
 
 
 
 
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനത്തിലെ അപാകത ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് ജനപ്രതിനിധികള്‍ കൂട്ടത്തോടെ ചൊവ്വാഴ്ച ഹൈക്കോടതിയിലേക്ക്. ലീഗിനു പിറകെ യു.ഡി.എഫിലെ മറ്റു കക്ഷികളും ജനപ്രതിനിധികളും കേസുമായി വരുംദിവസങ്ങളില്‍ കോടതിയിലെത്തുമെന്നാണ് സൂചന. ഇതോടെ വാര്‍ഡ് വിഭജന പ്രക്രിയ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും.
വാര്‍ഡുകളുടെ എണ്ണം തിട്ടപ്പെടുത്തിയാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഇനി അതിരുകള്‍ തിരിച്ചു രൂപമുണ്ടാക്കി ഉത്തരവിറക്കണം. ഇതിന് ഏറെ താമസമെടുക്കും. ഗ്രാമപഞ്ചായത്തുകളില്‍ 1,376 വാര്‍ഡുകളും ബ്ലോക്ക് പഞ്ചായത്തുകളില്‍ 182 വാര്‍ഡുകളും ജില്ലാപഞ്ചായത്തുകളില്‍ 15 ഡിവിഷനുകളും മുനിസിപ്പാലിറ്റികളില്‍ 127 ഡിവിഷനുകളും കോര്‍പറേഷനുകളില്‍ ഏഴു ഡിവിഷനുകളും വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
വാര്‍ഡ് വിഭജനം ചോദ്യം ചെയ്ത് മുസ്‌ലിം ലീഗിലെ തദ്ദേശ ജനപ്രതിനിധികള്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. മലപ്പുറം ജില്ലയിലെ തിരുനാവായ ഗ്രാമപഞ്ചായത്ത്, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത്, വളാഞ്ചേരി, താനൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി മുനിസിപ്പാലിറ്റികള്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത്, പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റി, കോഴിക്കോട് ജില്ലയിലെ മുക്കം, ഫറോക്ക്, കൊടുവള്ളി മുനിസിപ്പാലിറ്റികള്‍, കാസര്‍കോട് ജില്ലയിലെ പടന്ന, അജാനൂര്‍, മാണിക്കോത്ത് ഗ്രാമപഞ്ചായത്തുകള്‍ എന്നിവടങ്ങളിലെ ലീഗ് ജനപ്രതിനിധികളാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ കേസ് ഫയല്‍ ചെയ്യുന്നത്. വോട്ടര്‍പട്ടികയ്ക്കു പിറകെ വാര്‍ഡ് വിഭജനവും കോടതി കയറുന്നതോടെ വിഭജന പ്രക്രിയ സങ്കീര്‍ണമാകും.
വാര്‍ഡ് വിഭജനത്തിനു സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയും പഞ്ചായത്ത് രാജ് ആക്ടും ചോദ്യം ചെയ്താണ് ജനപ്രതിനിധികള്‍ കേസ് ഫയല്‍ ചെയ്യുന്നത്. ജനസംഖ്യാ വര്‍ധന പരിഗണിക്കാതെ അശാസ്ത്രീയവും രാഷ്ട്രീയപ്രേരിതവുമായ രീതിയില്‍ വാര്‍ഡ് വിഭജനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. 
സംസ്ഥാനത്ത് ജനസംഖ്യാ കണക്കെടുപ്പിനു സെന്‍സസ് വിഭാഗം കഴിഞ്ഞ ഡിസംബര്‍ 31ന് തദ്ദേശ സ്ഥാപനങ്ങളുടെ അതിര്‍ത്തികള്‍ മരവിപ്പിച്ചിരിക്കുകയാണ്. 2021ലെ ജനസംഖ്യാ കണക്കെടുപ്പ് നടപടികളിലേക്കു കടന്ന സമയത്താണ് 2011ലെ കാനേഷുമാരി പ്രകാരം പുതിയ വാര്‍ഡ് വിഭജനത്തിനു സര്‍ക്കാര്‍ കളമൊരുക്കുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എണ്ണ ശേഖരത്തിൽ വെനിസ്വേല ഒന്നാമത്, പക്ഷേ ഉൽപ്പാദനത്തിൽ മുമ്പൻ മറ്റൊരു രാജ്യം!; ആഗോള എണ്ണ വിപണിയിലെ കണക്കുകൾ ഇങ്ങനെ...

International
  •  14 days ago
No Image

ചെല്ലാനം ഫിഷിങ് ഹാർബറിൽ തീപിടുത്തം; നിരവധി വള്ളങ്ങൾ കത്തിനശിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  14 days ago
No Image

വോട്ടർ പട്ടികയിൽ എല്ലാവരെയും ഉൾപ്പെടുത്തും; അടിയന്തര നടപടികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  14 days ago
No Image

പ്രതികളുമായി പോയ പൊലിസ് ജീപ്പിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; 5 പേർക്ക് പരുക്ക്, എഎസ്ഐ മെഡിക്കൽ കോളേജിൽ

Kerala
  •  14 days ago
No Image

വെള്ളാപ്പള്ളി പറഞ്ഞത് പ്രകാരം മുസ്‌ലിം സമുദായത്തിന് അനർഹമായി എന്തെങ്കിലും ലഭിക്കുന്നുണ്ടോ? കണക്കുകൾ പറയുന്നത് ഇങ്ങനെ

Kerala
  •  14 days ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ രക്ഷകനാര്? നാല് പകരക്കാരെ നിർദ്ദേശിച്ച് ഇതിഹാസം

Football
  •  14 days ago
No Image

പൗരത്വ സേവനങ്ങൾക്ക് പുതിയ ഫീസ് നിരക്കുമായി ഒമാൻ; അപേക്ഷാ ഫീസുകളിലും മാറ്റം

oman
  •  14 days ago
No Image

തീയേറ്ററിലെ വനിതാ ശൗചാലയത്തിൽ ഒളിക്യാമറ; ജീവനക്കാർ പിടിയിൽ

crime
  •  14 days ago
No Image

സെഞ്ച്വറി കടക്കും മുമ്പേ ചരിത്രം; 21ാം നൂറ്റാണ്ടിലെ രണ്ടാമനായി ട്രാവിസ് ഹെഡ്

Cricket
  •  14 days ago
No Image

ഹെലികോപ്റ്ററിലും കവചിത വാഹനത്തിലും കോടതിയിലേക്ക്; ന്യൂയോർക്കിൽ മഡുറോയുടെ വിചാരണ തുടങ്ങി

International
  •  14 days ago