HOME
DETAILS

ദർസുകൾക്ക് തുടക്കമിട്ട പൊന്നാനി വലിയ ജുമുഅത്ത് പളളി

  
അശ്‌റഫ് കൊണ്ടോട്ടി
February 20, 2026 | 1:49 AM

ponnani valiya juma masjid which pioneered the tradition of dars

കേരളത്തിലെ ചെറിയ മക്കയിലേക്കുള്ള ദൂരം മലപ്പുറം ജില്ലയിലെ പൊന്നാനി വരെയാണ്. മസ്ജിദുകളുടെ സംഗമഭൂമിയെന്ന ഖ്യാതിയുള്ള പൊന്നാനി  ഇസ്‍ലാമിക പ്രചാരണത്തിനും വിജ്ഞാന പരിപോഷണത്തിനും എന്നും വളക്കൂറുള്ള മണ്ണാണ്. ഇന്ത്യയിലെ ആദ്യപള്ളി കൊടുങ്ങല്ലൂരിൽ മാലിക് ബ്‌നു ദീനാറും സംഘവുമാണ് സ്ഥാപിച്ചതെങ്കിൽ, കേരളത്തിൽ ആദ്യമായി പള്ളി ദർസുകൾക്ക് (മതവിജ്ഞാന പാഠശാല) തുടക്കമിട്ടത് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലാണ്.

ഇന്ത്യയിലെ പ്രഥമ അധിനിവേശ വിരുദ്ധ പോരാട്ട നായകനും ആത്മീയാചാര്യനുമായ ശൈഖ് സൈനുദ്ദീനു ബ്നു അലിബ്‌നു അഹ്‌മദ് മഅ്ബരിയാണ് (സൈനു ദ്ദീൻ മഖ്ദൂം ഒന്നാമൻ:1467-1522) ഹിജ്‌റ 925 (ക്രി:1519)ൽ പൊന്നാനി പള്ളി സ്ഥാപിച്ചത്. കേരളീയ തച്ചുശാസ്ത്രവും പേർഷ്യൻ കലാചാരുതിയും സമന്വയിക്കുന്നതാണ് പള്ളിയുടെ നിർമാണം.  മസ്ജിദിന്റെ ചുമരിൽ മരത്തിൽ കൊത്തിവച്ചത് ഖുർആൻ സൂക്തങ്ങളും പ്രവാചക വചനങ്ങളും. പൂർണമായും കരിങ്കല്ലിൽ പണിത മഴവെള്ള ജലസംഭരണിയാണ് നിസ്‌കാരത്തിന് അംഗശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന ഹൗള്.  അസാധാരണ കനത്തിൽ കുമ്മായം പൊതിഞ്ഞ പിടിയിലൊതുങ്ങാത്ത കൽത്തൂണുകളും ചുമരും. ആവശ്യാനുസരണം കിളിവാതിലുകൾ, ചൈതന്യം തുളുമ്പുന്ന അകത്തളം. ഒറ്റത്തടി മരത്തിൽ നിന്നാണ് പള്ളിയുടെ നിർമാണത്തിനാവശ്യമായ മുഴുവൻ മരങ്ങളും ഉപയോഗിച്ചതെന്ന് പഴമക്കാർ പറയുന്നു.  

ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ കാലഘട്ടത്തിലാണ് തൂക്കുവിളക്കിന്റെ വട്ടത്തിലിരുന്നു പഠിക്കുന്ന ദർസ് സമ്പ്രദായം ഇവിടെ ആരംഭിച്ചത്. വിളക്കത്തിരുന്നു പഠിക്കുക എന്ന പള്ളി ദർസിന്റ പ്രാചീനഭാവം ഇന്നും കൈവിടാതെ കാത്തുസൂക്ഷിക്കുന്നുണ്ടിവിടെ. പതിനഞ്ചാം നൂറ്റാണ്ടിൽ പൊന്നാനിയിൽ ഇസ്‍ലാം മത പ്രബോധകരായി എത്തിയ മഖ്ദൂം കുടുംബമാണ് മതവിജ്ഞാന രംഗത്ത് പള്ളി ദർസിലൂടെ പരിവർത്തനം സൃഷ്ടിച്ചത്. 

പള്ളിക്കകത്ത് പ്രസംഗപീഠത്തിന് അഭിമുഖമായി മധ്യഭാഗത്താണ് ആദ്യ പള്ളി ദർസിന്റെ ഓർമപ്പെടുത്തലുള്ള വിളക്ക് സ്ഥാപിച്ചിരിക്കുന്നത്. വലിയ വിളക്കിന്റെ വട്ടത്തിലിരുന്നാണ് ദർസ് ക്ലാസുകൾ നടക്കുക. ഇതുമൂലം വിളക്കത്തിരിക്കുക എന്ന പഠന രീതിയിലാണ് ഇതിനെ ആദ്യം അറിയപ്പെട്ടിരുന്നത്. ഇവിടെ നിന്ന് പഠിച്ചിറങ്ങുന്നവരാണ് മറ്റു പ്രദേശങ്ങളിലേക്ക് ഖാസിമാരും ഖതീബുമാരുമായി പോയിരുന്നത്.  പൊന്നാനി രീതിയിൽ പിന്നീട് പല പ്രമുഖ പള്ളികളിലും ഇതിനു ചുവടുപിടിച്ച് ദർസ് പഠനം തുടങ്ങി.  ഇന്നത്തെ പള്ളിദർസുകളിൽ പോലും അന്ന് സൈനുദ്ദീൻ മഖ്ദൂം രൂപം നൽകിയ പാഠ്യപദ്ധതിയും അദ്ദേഹം അവലംബിച്ച ഗ്രന്ഥങ്ങളുമാണ് ഉൾപ്പെടുത്തുന്നത്. ശൈഖ് സൈനുദ്ദീൻ മഖ്ദൂം തുഹ്ഫതുൽ മുജാഹിദീൻ, ഫത്ഹുൽ മുഈൻ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവാണ്. നൂറോളം  ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഗ്രന്ഥമാണ് തുഹ്ഫതുൽ മുജാഹിദീൻ.

ponnani valiya juma masjid, which pioneered the tradition of dars.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച അക്രമികൾക്ക് നേരെ വെടിയുതിർത്ത് മലയാളി, ഒരാൾ കൊല്ലപ്പെട്ടു

crime
  •  6 days ago
No Image

പെരിന്തൽമണ്ണയിൽ ഡോക്ടർക്ക് നേരെ ക്രൂരമർദ്ദനം; നാല് സ്ത്രീകൾ ചേർന്ന് പരിശോധനാ മുറിയിൽ വെച്ച് ആക്രമിച്ചു, ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

crime
  •  6 days ago
No Image

'അത് സിപിഎം നേതാവിന്റെ ശബ്ദം'; പേരാമ്പ്രയിൽ തെളിവുകളുമായി യുഡിഎഫ്, മൈക്ക് പെർമിഷൻ രേഖകൾ പുറത്ത്!

Kerala
  •  6 days ago
No Image

കേരളം പോളിങ് ബൂത്തിലേക്ക്: പ്രചാരണം അവസാനഘട്ടത്തില്‍; കരുത്തുറ്റ പോരാട്ടവുമായി മുന്നണികള്‍   

Kerala
  •  6 days ago
No Image

യു.എസിന് ബദല്‍ നീക്കവുമായി ബ്രിട്ടന്‍; ഹോര്‍മുസ് തുറക്കാൻ ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളുടെ യോഗം ചേർന്നു

International
  •  6 days ago
No Image

രാജ്യവും കേരളവും ഭരിക്കുന്നത് മോദി ബ്രദേഴ്‌സ്

Kerala
  •  6 days ago
No Image

ഡീലിൽ വീണ്ടും ആരോപണ പ്രത്യാരോപണം

Kerala
  •  6 days ago
No Image

സ്‌നേഹസഞ്ചാരത്തിന്റെ ആറു പതിറ്റാണ്ട് പിന്നിട്ട് കെ.എസ്.ആര്‍.ടി.സി

Kerala
  •  6 days ago
No Image

ഷാർജയിൽ വാദിയിൽ നീന്താനിറങ്ങിയ 12 വയസ്സുകാരൻ മുങ്ങിമരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി പൊലിസ്

uae
  •  6 days ago
No Image

ഒറാക്കിൾ ഡാറ്റാ സെന്ററിന് നേരെ ഐആർജിസി ആക്രമണം; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് ദുബൈ സർക്കാർ

uae
  •  6 days ago