ഡോ.സ്വപ്ന ശ്രീനിവാസന് 'ഭാഷയ്‌ക്കൊരു ഡോളര്‍' പുരസ്‌കാരം
തിരുവനന്തപുരം: ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം ഡോ.സ്വപ്ന ശ്രീനിവാസന് സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള സര്‍വകലാശാലയും അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയും സംയുക്തമായി നല്‍കുന്നതാണ് പുരസ്‌കാരം. കേരളത്തിലെ സര്‍വകലാശാലകളില്‍ പി.എച്ച്.ഡി ബിരുദത്തിന് അര്‍ഹമായ മലയാള പ്രബന്ധങ്ങളില്‍ ഏറ്റവും മികച്ചതിനാണ് പുരസ്‌കാരം നല്‍കുന്നതെന്ന് പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍മാന്‍ ഡോ.ദേശമംഗലം രാമകൃഷ്ണന്‍ അറിയിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
പട്ടത്തുവിളക്കഥകളിലെ സംസ്‌കാര രാഷ്ട്രീയം എന്ന വിഷയത്തില്‍ നേടിയ ബിരുദത്തിന് മാര്‍ഗദര്‍ശിയായിരുന്ന ഡോ.വി.കെ കൃഷ്ണകൈമളിന് 5,000 രൂപയും ഫലകവും സമ്മാനമായി നല്‍കും. തിരുവനന്തപുരം ഗവ.വിമന്‍സ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസറും വൈക്കം ടി.വി പുരം പുത്തന്‍ചിറയില്‍ പി.വി ശ്രീനിവാസന്റെയും ഇന്ദിരയുടെയും മകളുമാണ്.
മലയാള മനോരമ തിരുവനന്തപുരം ലേഖകന്‍ ടി.ബി ലാലിന്റെ ഭാര്യയാണ്. നാളെ വൈകിട്ട് മൂന്നിന് മാസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.ടി ജലീല്‍ പുരസ്‌കാരദാനം നിര്‍വഹിക്കും. ഡോ.എസ്. അജിത, ഡോ.സീമ ജെറോം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."