നാഷനല്‍ കാംപസ് കാള്‍: വിപുലമായ ഒരുക്കങ്ങള്‍
കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് നാഷനല്‍ കാംപസ് കാളിന്റെ പ്രചാരണാര്‍ഥം സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലും കോളജുകളിലും നടന്നുവന്ന കാംപസ് മസീറ സമാപിച്ചു. മാര്‍ച്ച് 10,11,12 തിയതികളില്‍ പെരിന്തല്‍മണ്ണ എം. ഇ. എ എന്‍ജിനീയറിങ് കോളജില്‍ നടക്കാനിരിക്കുന്ന നാഷനല്‍ കാംപസ് കാളിന്റെ പ്രചാരണാര്‍ഥം സംസ്ഥാനത്തെ 73 കാംപസുകളിലാണ് കാംപസ് മസീറ സംഘടിപ്പിച്ചത്. കാംപസ് കാളിന്റെ ഉപഹാരമായി കാംപസുകളില്‍ മരം നട്ടുപിടിപ്പിച്ചു. ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനത്തിന് പകരം കാംപസ് വിങിന്റെ ആഭിമുഖ്യത്തില്‍ അല്ലാഹുവിനെ സ്‌നേഹിക്കുക എന്ന സന്ദേശവുമായി അസ്മാഉല്‍ ഹുസ്‌നാ മജ്‌ലിസുകള്‍ സംഘടിപ്പിച്ചത് കാംപസ് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായിരുന്നു.
ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളും നാഷനല്‍ കാംപസ് കാളില്‍ പങ്കെടുക്കും. വിവിധ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളും പ്രൊഫഷനല്‍ കോളജുകളും ഉള്‍പ്പെടെയുള്ളവയില്‍ നിന്നായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് പരിപാടിയില്‍ സംബന്ധിക്കാനെത്തുക.
സംഘടനയുടെ അഞ്ചാമത് കാംപസ് കാളില്‍ പണ്ഡിതരുടെയും അക്കാദമിക വിദഗ്ധരുടെയും നേതൃത്വത്തിലാണ് വിവിധ സെഷനുകള്‍ നടക്കുക. കാംപസ് വിങിന്റെ ആഭിമുഖ്യത്തില്‍ കാംപസുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന വിവിധ കര്‍മപദ്ധതികളുടെ പ്രഖ്യാപനവും പരിപാടിയില്‍ നടക്കും.
എം. ഇ. എ എന്‍ജിനീയറിങ് കോളജില്‍ നടന്ന സ്വാഗതസംഘം യോഗത്തില്‍ സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ അധ്യക്ഷനായി. ഒ. എം. എസ് തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ജുനൈദ്, മാനേജര്‍ സി. കെ സുബൈര്‍, മെഹബൂബ് അലി പാറല്‍, ശമീര്‍ ഫൈസി ഒടമല, താജുദ്ദീന്‍ മൗലവി വെട്ടത്തൂര്‍, വി. റശീദ്, ഖയ്യൂം കടമ്പോട്, ഒ. എം. എസ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, ശമീര്‍ ഫൈസി പുത്തനങ്ങാടി, ഫൈറൂസ് ഫൈസി ഒറവംപുറം, സിദ്ദീഖ് ഫൈസി കാപ്പ്, അല്‍ത്വാഫ് വാഴേങ്കട, ഇസ്ഹാഖ് ഖിളര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."