HOME
DETAILS
MAL
ജമ്മുവിലെ സിറ്റി ചൗക്ക് ഇനി ഭാരത് മാതാ ചൗക്ക്
backup
March 03 2020 | 04:03 AM
ശ്രീനഗര്‍: ചരിത്രപ്രസിദ്ധമായ നഗരങ്ങളുടെ പേര് മാറ്റി വീണ്ടും ബി.ജെ.പി. ജമ്മുവിലെ സിറ്റി ചൗക്കിന്റെ പേര് ഭാരത് മാതാ ചൗക്ക് എന്നാക്കി. ബി.ജെ.പിയുടെ നേതൃതലത്തിലുള്ള ജമ്മു മുനിസിപ്പല്‍ കോര്‍പറേഷനാണ് പേര് മാറ്റിയുള്ള ബോര്‍ഡ് സ്ഥാപിച്ചത്. പുരാതന ജമ്മുവിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളിലൊന്നായ സിറ്റി ചൗക്ക് ഏറെ പ്രസിദ്ധമായ പ്രദേശമാണ്. ഇതിനടുത്തുള്ള റോഡ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ഓര്‍മക്കായി അടല്‍ ചൗക്ക് എന്നും നാമകരണം ചെയ്തു. പ്രദേശവാസികളോട് ചര്‍ച്ച ചെയ്യാതെയാണ് പേര് മാറ്റിയതെന്ന് മാര്‍ക്കറ്റ് അസോസിയേഷന് ജോയിന്റ് സെക്രട്ടറി വി. ഗുപ്ത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."