ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു
ജിദ്ദ: ഇറാൻ ഉൾപ്പെടെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കോവിഡ് 19 ബാധിതരുടെ എണ്ണം പെരുകിയതോടെ മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കി ഗൾഫ് രാജ്യങ്ങൾ. പ്രതിരോധ നടപടിയുടെ ഭാഗമായി നിയന്ത്രണം കൂടുതൽ കർശനമാക്കാനാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ തീരുമാനം.
ഇതിന്റെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് കുവൈത്ത് താത്കാലികമായി വിലക്കേര്‍പ്പെടുത്തു. ഇന്ത്യയ്ക്കു പുറമെ ഈജിപ്ത്, ഫിലിപ്പീന്‍സ്, സിറിയ, ലെബനന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള സര്‍വിസാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ആരോഗ്യ വകുപ്പ് ശുപാര്‍ശ പ്രകാരം വെള്ളിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക്. കുവൈത്തില്‍ നിന്നും ഈ രാജ്യങ്ങളിലേക്കുള്ള സര്‍വീസും റദ്ദാക്കിയിട്ടുണ്ട്.ഇതോടെ, ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് പോവേണ്ട യാത്രക്കാര്‍ പ്രതിസന്ധിയിലായി.
ഇതേത്തുടര്‍ന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കുവൈത്തിലേക്ക് ശനിയാഴ്ച രാവിലെ പുറപ്പെടേണ്ട 170 യാത്രക്കാരെ തിരിച്ചയച്ചു. പലരും വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് യാത്രാവിലക്ക് അറിയുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക നഷ്ടപ്പെടാത്ത വിധത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്താമെന്ന് വിമാനകമ്പനികള്‍ അറിയിച്ചുണ്ട്
അതിനിടെ യു.എ.ഇ, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് സഊദി അറേബ്യയിലേക്ക് കരമാര്‍ഗമുള്ള പ്രവേശനത്തിനു നിയന്ത്രണം. കോവിഡ് -19 വ്യാപനത്തിനെതിരായ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.
മൂന്ന് ഗള്‍ഫ് അയല്‍രാജ്യങ്ങളില്‍നിന്നു വരുന്ന ട്രക്കുകളെ കര്‍ശന പരിശോധനക്കു ശേഷം കടത്തിവിടുമെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നു മുതൽ എയര്‍പോര്‍ട്ടികളിലൂടെ മാത്രമായിരിക്കും ഈ രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് പ്രവേശനം. റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ദമാമിലെ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നീ മൂന്ന് എയര്‍പോര്‍ട്ടുകള്‍ വഴിയാണ് പ്രവേശനം അനുവദിക്കുക.
എയര്‍പോര്‍ട്ടുകളില്‍ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. കോവിഡ് 19 വ്യാപനം ഗുരുതരമായ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ പുതിയ കൊറോണ വൈറസ് ഇല്ലെന്ന് തെളിയിക്കുന്ന ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ട് നല്‍കേണ്ടി വരും. സഭദിയിലേക്ക് വരുന്നതിന് 14 ദിവസം മുമ്പ് ഈ രാജ്യങ്ങളില്‍ താമസിച്ചവര്‍ക്കാണ് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
അതേ സമയം വിദേശ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് പൗരൻമാർക്കും വിദേശികൾക്കും ഗൾഫ് രാജ്യങ്ങൾ മുന്നറിയിപ്പ് നല്‍കി. കോവിഡ് 19 ബാധിച്ച് ഇറാനില്‍ ഇന്ന് 17 പേര്‍ കൂടി മരിച്ചു. ഇതോടെ ഇറാനില്‍ മാത്രം മരിച്ചവരുടെ എണ്ണം 124 ആയി. ഒമാനിൽ ഒരാൾക്കും സഊദിയിൽ മൂന്ന് പേർക്കും യു.എ.ഇയിൽ ഒരാൾക്കും പുതുതായി രോഗബാധ സ്ഥിരീകരിച്ചു.
യു.എ.ഇയിൽ 19കാരൻ സ്വദേശി വിദ്യാർഥിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 29 ആയി. ഇറാനിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പെരുകുന്ന സാഹചര്യത്തിലും ഗൾഫിൽ പുതുതായി രോഗം പിടിപെടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി എല്ലാ യാത്രക്കാരെയും ദുബൈ എയർപോർട്ടിലും മറ്റും വിശദ പരിശോധനക്ക് വിധേയമാക്കും. മറ്റു രാജ്യങ്ങളില്‍ നിന്ന് യു.എ.ഇയില്‍ എത്തുന്ന വിദ്യാര്‍ഥികളും അധ്യാപകരും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് യു.എ.ഇ നിര്‍ദേശിച്ചു. കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയമാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഞായറാഴ്ച മുതൽ ഒരു മാസം അടച്ചിടും. ബഹ്റൈനിൽ സ്കൂളുകൾ ഈ മാസം 29 വരെ അടച്ചിടുമെന്ന് അധികൃതർ വെളിപ്പെടുത്തി. നേരത്തെ രണ്ടാഴ്ചക്കാലത്തേക്കു മാത്രമായിരുന്ന് സ്കൂളുകൾ അടക്കാനുള്ള തീരുമാനം. യു.എ.ഇ മതകാര്യ വകുപ്പിെൻറ നിർദേശപ്രകാരം ഇന്ന് ജുമുഅ ഖുതുബയും നമസ്കാരവും പത്തു മിനിറ്റിനകം പൂർത്തിയാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."