എസ്.എസ്.എല്‍.സി പരീക്ഷ ഇന്നു തുടങ്ങും: ജില്ലയില്‍ 42,932 പേര്‍ പരീക്ഷയെഴുതും
പാലക്കാട്: ജില്ലയില്‍ 42,932 വിദ്യാര്‍ഥികള്‍ ഇന്ന് തുടങ്ങുന്ന എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. 199 കേന്ദ്രങ്ങളിലായി 21,850 ആണ്‍കുട്ടികളും 21,082 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളിലാണ് എറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്. 869 വിദ്യാര്‍ഥികളാണ് ഇവിടെ പത്താം തരം പരീക്ഷയെഴുതുക .
ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് അട്ടപ്പാടി മറ്റത്ത്കാട് ഗവ.ട്രൈബല്‍ ഹൈസ്‌കൂളിലാണ് - 15 പേര്‍. പാലക്കാട് ഉപജില്ലയില്‍ 99 , മണ്ണാര്‍ക്കാട്- 43, ഒറ്റപ്പാലം - 57 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ട്രഷറികളിലും വിവിധ ബാങ്കുകളിലും പൊലീസ് കാവലോടെ ചോദ്യപേപ്പര്‍ സൂക്ഷിച്ചിട്ടുണ്ട്. പരീക്ഷാദിവസങ്ങളില്‍ അതത് വിഷയത്തിലുള്ള ചോദ്യപേപ്പറുകള്‍ രാവിലെ ഒന്‍പതിന് സ്‌കൂളുകളിലെത്തിക്കും. സ്‌കൂളുകളിലും പൊലീസ് സുരക്ഷയും പ്രധാനാധ്യാപകന്റെ മേല്‍നോട്ടവുമുണ്ടാകും. പരീക്ഷാര്‍ഥികള്‍ക്കായി സ്‌കൂളുകളില്‍ കുടിവെള്ളവും പ്രാഥമിക ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
എ.ഡി.എം എസ്.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ്.എസ്.എല്‍.സി പരീക്ഷാ മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് ഒരുക്കങ്ങള്‍ വിലയിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."