HOME
DETAILS

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

  
November 25, 2024 | 9:14 AM

ammu-sajeevan-death-case-three-accused-in-police-custody-latest news

പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ഥി അമ്മു മരിച്ച സംഭവത്തില്‍ മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു. 27ാം തീയതി വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. കസ്റ്റഡി വേണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളി. മൂന്ന് പ്രതികളെയും വിശദമായി ചോദ്യം ചെയ്യണമെന്നാണ്  പൊലീസിന്റെ ആവശ്യം.  പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചത്.

മൂന്നു പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം. ഇതുവരെയുള്ള അന്വേഷണത്തില്‍ കോളജ് അധികൃതര്‍ക്കും വീഴ്ച പറ്റിയെന്ന് കണ്ടെത്താനായിട്ടില്ല. മൂന്നു പ്രതികള്‍ക്കെതിരെയും പട്ടികജാതി പീഡന നിരോധന നിയമം ചുമതത്തുന്ന കാര്യം വിശദമായ അന്വേഷണത്തിനുശേഷം തീരുമാനിക്കും. പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ് , ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത , കോട്ടയം അയര്‍ക്കുന്നം സ്വദേശിനി അഞ്ജന എന്നിവരാണ് കേസിലെ പ്രതികള്‍. 

അമ്മുവിന്റെ സഹപാഠികളുടെ മൊഴി വരും ദിവസങ്ങളില്‍ വിശദമായി രേഖപ്പെടുത്തും. അമ്മുവിന്റെ മൊബൈല്‍ ഫോണിന്റെ ഉള്‍പ്പെടെ ഡിജിറ്റല്‍ പരിശോധന ഫലവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചശേഷം ആയിരിക്കും തുടര്‍നടപടികള്‍.

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി വൈകിട്ട് നാലരയോടെയാണ് അമ്മു എ സജീവ് എന്‍എസ്എസ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

National
  •  4 days ago
No Image

കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി; രണ്ടാം ഭർത്താവ് പിടിയിൽ

Kerala
  •  4 days ago
No Image

ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം നികുതി ചുമത്താന്‍ ട്രംപ്; ഇന്ത്യക്ക് തിരിച്ചടി  

International
  •  4 days ago
No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  4 days ago
No Image

പയ്യന്നൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ വീട് ആക്രമിച്ച സംഭവം; നാല് സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

Kerala
  •  4 days ago
No Image

'നിരാഹാരം അവസാനിപ്പിക്കണം'  സോനം വാങ്ചുകിനോട് അഭ്യര്‍ത്ഥനയുമായി സി.ജെ.പി 

National
  •  4 days ago
No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  4 days ago
No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  4 days ago
No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  4 days ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  4 days ago