'എന്റെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാത്തവര്‍ എന്നെ ആഘോഷിക്കേണ്ട'
ഇംഫാല്‍: തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ പ്രത്യേക ബഹുമതി നിരസിച്ച് മണിപ്പൂരിലെ കുഞ്ഞു പരിസ്ഥിതി പ്രവര്‍ത്തക ലിസിപ്രിയ കംഗുജം. പരിസ്ഥിതി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എട്ടുവയസ്സുകാരി ലിസിപ്രിയ കംഗുജം എന്ന എട്ട് വയസ്സുകാരിയെ ഷി ഇന്‍സ്പയേര്‍സ് അസ് എന്ന പ്രധാനമന്ത്രിയുടെ പ്രത്യേക കാംപയിനിലേക്ക് തെരഞ്ഞെടുത്തിരുന്നു.
എന്നാല്‍ തന്റെ ശബ്ദത്തിന് ചെവികൊടുക്കാത്തവരാണെങ്കില്‍ എന്നെ ആഘോഷിക്കേണ്ടെന്ന് ഈ എട്ടു വയസ്സുകാരി പ്രധാനമന്ത്രിയെ അറിയിച്ചു.
പ്രിയപ്പെട്ട നരേന്ദ്രമോദി ജി, എന്റെ ശബ്ദം കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ ദയവു ചെയ്ത് എന്നെ ആഘോഷിക്കാതിരിക്കുക. രാജ്യത്തെ പ്രചോദിപ്പിക്കുന്ന സ്ത്രീകളില്‍ എന്നെയും തെരഞ്ഞെടുത്തതില്‍ നന്ദിയുണ്ട്. ഒരുപാട് ചിന്തിച്ചതിനു ശേഷം ഈ അംഗീകാരം ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. ജയ് ഹിന്ദ്-' ലിസിപ്രിയ കംഗുജം ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെ ഉയര്‍ന്ന വായുമലിനീകരണത്തിനെതിരെ നിരന്തരം ശബ്ദം ഉയര്‍ത്തുന്ന പരിസ്ഥിതി പ്രവര്‍ത്തകയായ ഈ മണിപ്പൂര്‍ വിദ്യാര്‍ത്ഥിനി 2019 ഡിസംബറില്‍ മാഡ്രിഡില്‍ നടന്ന യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രത്യേക സെഷനില്‍ സംസാരിച്ചിരുന്നു. എ.പി.ജെ അബ്ദുല്‍ കലാം ചില്‍ഡ്രന്‍ അവാര്‍ഡും ഈ വിദ്യാര്‍ത്ഥിനി നേടിയിട്ടുണ്ട്. സ്വന്തമായി വീടില്ലാത്ത പരിസ്ഥിതി പ്രവര്‍ത്തക എന്നും ഈ പെണ്‍കുട്ടി അറിയപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."