HOME
DETAILS
MAL
കെ.എസ്.ടി.പി ഉദ്യോഗസ്ഥന്റെ ജീപ്പ് തകര്‍ത്ത സംഭവത്തില്‍ കേസെടുത്തു
backup
June 17 2016 | 23:06 PM
കാസര്‍കോട്: കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിനായി ചന്ദ്രഗിരി റോഡരികില്‍ നിന്നു കുന്നിടിച്ചതിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിനെതിരെയുള്ള പ്രതിഷേധ സമരത്തിനിടയില്‍ കെ.എസ.്ടി.പി യുടെ ഡെപ്യൂട്ടി മാനേജരെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനം തകര്‍ക്കുകയും ചെയ്തുവെന്ന പരാതിയില്‍ ടൗണ്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കെ.എസ.്ടി.പി ഡെപ്യൂട്ടി മാനേജരായ മധുര അടിയപുരം പെരുക്കാടിയിലെ ഭൂപാലന്റെ പരാതിയില്‍ ഉണ്ണി, ഗണേഷ് തുടങ്ങി പത്തോളം പേര്‍ക്കെതിരേയാണ് കേസ്. ഡെപ്യൂട്ടി മാനേജരെ കൈയേറ്റം ചെയ്യുകയും ബോലേറോ ജീപ്പ് തകര്‍ക്കുകയും ചെയ്തുവെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."