തൊഴിലുടമയെ കൊലപ്പെടുത്തിയ ഫിലിപ്പിനോ വേലക്കാരിയെ വധ ശിക്ഷക്ക് വിധേയയാക്കി
ദമാം: തന്റെ തൊഴിലുടമയെ കൊലപ്പെടുത്തിയ ഫിലിപ്പിനോ വീട്ടു ജോലിക്കാരിയുടെ വധ ശിക്ഷ നടപ്പാക്കി. ഹാഫര്‍ അല്‍ ബാത്വിനില്‍ വീട്ടുടമയായ സൗദി പൗരന് ഹുമൈദ് ബിന്‍ തുര്‍ക്കി ബിന്‍ ഹായിഫ് അല്ഫദ്ലിയെ കുത്തിക്കൊന്ന കേസിലാണ് ഫിലിപ്പിനോ യുവതി റോസിലിയ ബാകോനക്ക് വധശിക്ഷ നടപ്പാക്കിയത്. വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന ഉടമയുടെ മുഖത്ത് കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചാണ് കൊല നടത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഇദ്ദേഹത്തിന്റെ മകളെയും യുവതി പലതവണ കുത്തിപ്പരിക്കേല്പിക്കുകയും ചുറ്റിക ഉപയോഗിച്ച് ശിരസ്സിലും മുഖത്തും അടിക്കുകയും ചെയ്തിരുന്നു. കൃത്യത്തിനു ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച ഫിലിപ്പിനോ യുവതി പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
തെളിവുകള്‍ പൂര്‍ണമായും പ്രതിക്ക് എതിരായതിനെ തുടര്‍ന്ന് വധ ശിക്ഷ വിധിച്ച കീഴ് കോടതിയുടെ നടപടി കോടതിയും അംഗീകരിക്കുകയും സല്മാന് രാജാവ് അനുമതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് വധ ശിക്ഷ നടപ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."