പന്തല്ലൂരില്‍ ബാനറുകള്‍ക്ക് നിയന്ത്രണം
പന്തല്ലൂര്‍: നെല്ലിയാളം നഗരസഭയുടെ പന്തല്ലൂര്‍ ടൗണിലെ ഷോപ്പിങ് കോംപ്ലക്സിന് മുന്നില്‍ കൊടിതോരണങ്ങളും ബാനറുകളും കെട്ടുന്നതിന് നിയന്ത്രണമേപ്പെടുത്തി.
കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ ബാനറുകള്‍ കെട്ടിയതനെതിരേ വ്യാപാരികളുടെ പ്രതിഷേധമുയര്‍ന്നതോടെയാണ് നടപടി. പത്ത് മുറികളുള്ള കെട്ടിടത്തില്‍ ബാങ്ക്, പോസ്റ്റ് ഓഫിസ് തുടങ്ങി വിവിധ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇതു സംബന്ധിച്ച് നേരത്തെ വ്യാപാരികള്‍ പൊലിസില്‍ പരാതി നല്‍കുകയും ബാനര്‍ സ്ഥാപിക്കുന്നത് നിരോധിച്ച് സ്ഥലത്ത് പൊലിസ് നോട്ടിസ് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അജ്ഞാതര്‍ നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് വീണ്ടും പ്രശ്നം രൂക്ഷമായതോടെ പൊലിസിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടേയും വ്യാപാരികളുടേയും യോഗം വിളിക്കുകയും നഗരസഭ, ആര്‍ഡി.ഒ, പൊലിസ് എന്നിവരുടെ അനുമതിയില്ലാതെ ബാനറുകള്‍ കെട്ടരുതെന്നും ഭൂനിരപ്പില്‍ നിന്ന് 6 അടി ഉയരത്തിലും 20 അടി നീളത്തിലുമുള്ള ബാനറുകള്‍ സ്ഥാപിച്ച് നിശ്ചയിച്ച ദിവസങ്ങള്‍ക്കകം നീക്കം ചെയ്യണമെന്നുമാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."