HOME
DETAILS

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

  
December 10, 2024 | 9:54 AM

k-gopalakrishnan-falsified-the-government-file

തിരുവനന്തപുരം: കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസ് സര്‍ക്കാര്‍ ഫയലിലും കൃത്രിമം കാണിച്ചതിന്റെ രേഖകള്‍ പുറത്ത്. പട്ടികജാതി, പട്ടികവര്‍ഗ വകുപ്പിന് കീഴില്‍ രൂപീകരിച്ച കേരള എംപവര്‍മെന്റ് സൊസൈറ്റി 'ഉന്നതി'യിലെ ഫയലുകളില്‍ കൃത്രിമം കാട്ടിയതിന്റെ രേഖകളാണ് പുറത്തുവന്നത്. ഫയല്‍ തിരിമറിയില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ജയതിലകിനും പങ്കുണ്ട്.

ഫയലുകള്‍ കൃത്യമായി കൈമാറിയെന്നാണ് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഇ-ഫയല്‍ ആക്കിയതില്‍ ജയതിലകിന്റെ ഓഫിസില്‍ കൃത്രിമം നടത്തുകയായിരുന്നു. ജൂണ്‍, ജൂലൈ മാസങ്ങളിലായി ഉന്നതിയുടെ ഫയലുകള്‍ കിട്ടിയിട്ടില്ലെന്ന് രണ്ട് കത്തുകള്‍ നല്‍കി. അവയെ അടിസ്ഥാനപ്പെടുത്തിയാണ് ജയതിലക് പ്രശാന്തിനെതിരെ റിപ്പോര്‍ട്ട് ഉണ്ടാക്കുന്നത്. ഓഗസ്റ്റിലാണ് ഫയലുകള്‍ ഇ-ഓഫിസില്‍ അപ്‌ലോഡ് ചെയ്തത്. ഒരേദിവസം ഒരേ സമയം ഫയലുകള്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. എന്നാല്‍ ഈ ഓഫിസ് രേഖകള്‍ പരിശോധിക്കുമ്പോള്‍ ഈ രണ്ടുകത്തുകളും പഴയ ഡേറ്റില്‍ വ്യാജമായി സൃഷ്ടിച്ചതാണെന്ന് മനസിലാകും. 

ഫയല്‍ കിട്ടിയാല്‍ രണ്ട് ദിവസത്തിനകം അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇതാണ് ജയതിലകും ഗോപാലകൃഷ്ണനും ഒത്തുകളിച്ച് അട്ടിമറിച്ചത്. രണ്ട് കത്തുകളും ഈ-ഓഫിസില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത് ജയതിലകിന്റെ ഓഫിസ് നേരിട്ടാണെന്നും ഈ-ഓഫിസ് രേഖകള്‍ കാണിക്കുന്നു. 

എസ്.സി എസ്.ടി വകുപ്പ് കീഴിലുള്ള ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ മുന്‍ ചുമതലക്കാരന്‍ തനിക്ക് നല്‍കിയില്ല എന്നായിരുന്നു കെ ഗോപാലകൃഷ്ണന്‍ ഐ.എ.എസിന്റെ പരാതി. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിർഭാഗ്യം; റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിൽ ഈ 3 യുവതാരങ്ങൾക്ക് ഇടമില്ലാത്തത് എന്ത് കൊണ്ട്?

Cricket
  •  3 days ago
No Image

ടൂര്‍ പോകുന്നതിന് ഒരാഴ്ച മുൻപെങ്കിലും തീയതി അറിയിണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി എംവിഡി

Kerala
  •  3 days ago
No Image

ഡല്‍ഹി സ്‌ഫോടനം: അമിത്ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്; സര്‍വകക്ഷി യോഗം വിളിക്കണമെന്നും ആവശ്യം

National
  •  3 days ago
No Image

500 കിലോ ലഡു, 5 ലക്ഷം രസഗുള, ഗുലാബ് ജാമുന്‍...വിജയാഘോഷത്തിനൊരുങ്ങി എന്‍.ഡി.എ

National
  •  3 days ago
No Image

വെസ്റ്റ് ബാങ്കിലെ പള്ളിക്ക് തീയിട്ട് ഖുർആൻ കത്തിച്ച് ജൂത കുടിയേറ്റക്കാർ

International
  •  3 days ago
No Image

ലിഥിയം ബാറ്ററികള്‍, പവര്‍ ബാങ്കുകള്‍ എന്നിവ കൊണ്ടുവരുന്നതിന് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഒമാന്‍ എയര്‍

oman
  •  3 days ago
No Image

വോട്ടെണ്ണല്‍ ചൂടിനിടെ നെഹ്‌റുവിനെ അനുസ്മരിച്ച് നീതീഷ് കുമാറിന്റെ ട്വീറ്റ്; പേടിക്കണ്ട കസേര നിങ്ങള്‍ക്ക് തന്നെ എന്ന് സോഷ്യല്‍ മീഡിയ 

National
  •  3 days ago
No Image

കൊൽക്കത്ത ടെസ്റ്റ്: ടോസ് ജയിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക; ഈഡൻ ഗാർഡനിൽ സ്പിൻ കെണിയൊരുക്കി ഇന്ത്യ

Cricket
  •  3 days ago
No Image

ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി; കസേര വിട്ടു നല്‍കേണ്ടി വരുമോ നിതീഷ്?

National
  •  3 days ago
No Image

പോക്സോ കേസിൽ യെദ്യുരപ്പ വിചാരണ നേരിടണം; ഹൈക്കോടതി ഹർജി തള്ളി

crime
  •  3 days ago