പഠിഞ്ഞാറ്റ്മുക്ക് വാര്‍ഡിനെ സമ്പൂര്‍ണ തപാല്‍ ബീമാ ഗ്രാമമായി പ്രഖ്യാപിച്ചു
കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തില്‍പ്പെട്ട പഠിഞ്ഞാറ്റ്മുക്ക് വാര്‍ഡിനെ സമ്പൂര്‍ണ തപാല്‍ ബീമാ ഗ്രാമമായി പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം പോസ്റ്റല്‍ നോര്‍ത്ത് ഡിവിഷന് സീനിയര്‍ സൂപ്രണ്ട് എല്‍ മോഹനന് ആചാരിയാണ് പ്രഖ്യാപനം നടത്തിയത്. കഠിനംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫെലിക്സ്.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഓരോ ഗ്രാമവാസിയും മികച്ച സാമ്പത്തിക ഭദ്രതയും ജീവിത സുരക്ഷയും ഉറപ്പുവരുത്തുന്ന 'ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്' പദ്ധതിയുടെ ഭാഗമാണ് സമ്പൂര്‍ണ ബീമാ ഗ്രാമ പദ്ധതി. കഠിനംകുളം ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറ്റുമുക്ക് വാര്‍ഡിനെ തപാല്‍ വകുപ്പിന്റെ 2018-19 ലെ സമ്പൂര്‍ണ ബീമ ഗ്രാമ യോജന പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തിരുന്നു. നിര്‍ദിഷ്ട കാലയളവിനുള്ളില്‍ പദ്ധതി വിജയകരമായി നടപ്പിലാക്കുകയും ചെയ്തു. തിരുവനന്തപുരം നോര്‍ത്ത് ഡിവിഷന് ഡെപ്യൂട്ടി സൂപ്രണ്ട് ബി.പത്മകുമാര്‍ പോളിസി വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് മെംബര്‍ എം.ജലീല്‍, ജി.ഗോവ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ആശാ മോള് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."