ആലപ്പുഴയില്‍ തൊഴില്‍മേള 11ന്
മുപ്പതോളം കമ്പനികളെ പങ്കെടുപ്പിച്ച് ആലപ്പുഴയില്‍ ഉദ്യോഗാര്‍ഥികള്‍ക്കായി മെഗാ തൊഴില്‍ മേള 11ന്. പുന്നപ്ര കോളജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് മാനേജ്‌മെന്റിലാണ് മേള നടക്കുന്നത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചുവരെ നടക്കുന്ന മേളയില്‍ രണ്ടായിരത്തിലേറെ തൊഴിലവസരങ്ങള്‍ നല്‍കാനാണ് ശ്രമം.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയ്‌മെന്റ് സെന്ററാണ് തൊഴില്‍ മേള ഒരുക്കുന്നത്. ഐടി, ഹോസ്പിറ്റല്‍, വിപണന മേഖല, ബി.പി.ഒ, ഓട്ടോമൊബൈല്‍സ്, ടെലികോം, ഇലക്‌ട്രോണിക്‌സ് മേഖലകളിലടക്കം പ്രമുഖരായ മുപ്പതിലധികം സ്വകാര്യ കമ്പനികളാണ് മേളയില്‍ എത്തുന്നത്.
ബി.ടെക്, ബി.ഇ, സോഫ്റ്റ്‌വെയര്‍ ട്രെയിനീസ്, ബിസിനസ് ഡെവലപ്‌മെന്റ്, ഐ.ഒ.എസ് ഡെവലപ്പര്‍, മാനേജ്‌മെന്റ് പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ നിരവധി ഒഴിവുകളിലേക്കും ഐ.ടി.ഐ, ഐ.ടി.സി, പ്ലസ്ടു, ബിരുദബിരുദാനന്തര യോഗ്യത ഉള്ളവര്‍ക്കും അവസരങ്ങളുണ്ട്.
നാല് സെറ്റ് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും കൈയില്‍ കരുതണം. മിനിമം പ്ലസ്ടു പാസായ 35 വയസിനു താഴെയുള്ള ഉദ്യോഗാര്‍ഥികള്‍ ഐ.ഡി പ്രൂഫിന്റെ കോപ്പിയും 250 രൂപയും നല്‍കി ആലപ്പുഴ മിനി സിവില്‍ സ്‌റ്റേഷനിലുള്ള എംപ്ലോയ്‌മെന്റ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് അഡ്മിഷനും മേള നടക്കുന്ന ദിവസം സൗകര്യമുണ്ടാകും. വിവരങ്ങള്‍ക്ക്: 0477 2230624, 9656581883
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."