HOME
DETAILS

മോദിക്കും അമിത് ഷാക്കും കീഴില്‍ സിന്ധ്യ സുഖമായിരിക്കട്ടെ- ആശംസകളുമായി ദിഗ്‌വിജയ് സിങ്

  
backup
March 11, 2020 | 6:12 AM

national-digvijaya-singh-on-jyotiraditya-scindia2020

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോവാനുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ തീരുമാനത്തെ പരിഹസിച്ച് മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്. പാര്‍ട്ടിവിട്ട് മോദി ഷാ ഭരണത്തിന് കീഴിലേക്ക് മാറുന്ന സിന്ധ്യക്ക് എല്ലാവിധ ആശംസകളും നേരുന്നതായി ദിഗ്‌വിജയ് സിങ് ട്വീറ്റ് ചെയ്തു.

ബി.ജെ.പിയിലേക്ക് മാറുന്നതോടെ ജ്യോതിരാദിത്യ സിന്ധ്യക്ക് മോദി ഷാ സര്‍ക്കാറിന് കീഴിലുള്ള ഭാവി ഇന്ത്യയില്‍ വളരാന്‍ കഴിയും. നമ്മുടെ ബാങ്കുകള്‍ പൊളിയുകയും രൂപയുടെ മൂല്യം ഇടിയുകയും സാമ്പത്തിക വ്യവസ്ഥയും സാമൂഹികാവസ്ഥയും പൂര്‍ണമായും തകരുകയും ചെയ്ത സാഹചര്യത്തില്‍ സിന്ധ്യക്ക് ബി.ജെ.പിയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടാകുമെന്നും ദിഗ്‌വിജയ് സിങ് ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്രമന്ത്രിമാരായ അമിത് ഷാക്കോ നിര്‍മല സീതാരാമനോ പകരമുള്ള സ്ഥാനം ലഭിച്ചേക്കും. ഇവരെക്കാള്‍ നന്നായി ആ പദവികള്‍ കൈകാര്യം ചെയ്യാന്‍ സിന്ധ്യക്ക് കഴിവുണ്ടെന്ന് അറിയാം. മോദിഷാ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സിന്ധ്യക്ക് ആശംസകള്‍ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിന്ധ്യയെ കോണ്‍ഗ്രസ് ഒരിക്കലും അരികുചേര്‍ത്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തിയ ശേഷം ഇതുവരെ സംസ്ഥാനത്തെ ഒരു കാര്യങ്ങളും സിന്ധ്യയെ അറിയിക്കാതെയോ അദ്ദേഹത്തിന്റെ അനുമതി ഇല്ലാതെയോ ചെയ്തിട്ടില്ല. ഇക്കാര്യം ഗ്വാളിയോര്‍ ചമ്പല്‍ ഡിവിഷനിലെ ആരോടു ചോദിച്ചാലും വ്യക്തമാകുമെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.

രാജ്യസഭ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. സിന്ധ്യയുമായി അടുപ്പമുള്ള 22 എം.എല്‍.എമാരും രാജിവെച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  2 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  2 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  2 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  2 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  2 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  2 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  2 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  2 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  2 days ago