കൊവിഡ്: വിദേശ പൗരന്മാര്ക്ക് കേന്ദ്ര സര്‍ക്കാര്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി
ന്യൂഡല്‍ഹി: കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുകൂടി ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി.ഫ്രാന്‍സ്,ജര്‍മനി,സ്പെയിന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്
നേരത്തെ വിസ അനുവദിച്ചവര്‍ ഇതുവരെ ഇന്ത്യയില്‍ എത്തിയില്ലെങ്കില്‍ അത്തരക്കാരുടെ വിസയും റദ്ദാക്കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നുമുതല്‍ ചൈന, ഇറാന്, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്, ഫ്രാന്‍സ്, ജര്‍മനി, സ്പെയിന് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള വിദേശ പൗരന്മാര്ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
താല്കാലികമായാണു വിലക്കെന്നാണു കേന്ദ്ര വിശദീകരണം. ഇ-വിസകള്‍ക്കും വിലക്ക് ബാധകമാണ്.വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ- മ്യാന്മാര് അതിര്‍ത്തിയിലെ രണ്ട് ഗേറ്റുകള്‍ അടച്ചു. നേപ്പാള്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലും അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കിയിട്ടുണ്ട്.
അതേ സമയം വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യക്കാര്‍ക്കായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."