HOME
DETAILS
MAL
കുടിവെള്ളമെന്ന പേരില്‍ മലിനജലം; കര്‍ശന നടപടിയുമായി കലക്ടര്‍
backup
March 08 2017 | 20:03 PM
കൊച്ചി: കുടിവെള്ളമെന്ന പേരില്‍ മലിനമായതും കുടിക്കാന്‍ യോഗ്യമല്ലാത്തതുമായ ജലം വിതരണം ചെയ്യുന്ന ടാങ്കറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള നിര്‍ദേശം നല്കി.
കുറ്റക്കാര്‍ക്കെതിരെ ഭക്ഷ്യസുരക്ഷയും മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പ്രകാരം ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളും.
ഈ വര്‍ഷം രൂക്ഷമായ വരള്‍ച്ചയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വരള്‍ച്ചയെ പ്രകൃതിദുരന്തമായി കണക്കാക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ സമിതി പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ശുദ്ധജലലഭ്യത ഉറപ്പാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."