170പേര് ജെ.ഡി.എസ് വിട്ടെന്ന് മുന്‍ നേതാക്കള്‍
കണ്ണൂര്‍: ജനതാദള്‍ (എസ്) സംസ്ഥാന കൗണ്‍സില്‍, ജില്ലാ മണ്ഡലം ഭാരവാഹികള്‍ പോഷക സംഘടനാ, സംസ്ഥാന ജില്ലാ നേതാക്കളടക്കം 170ലധികം പേര് പാര്‍ട്ടി വിട്ടതായി മുന്‍ നേതാക്കള്‍. കഴിഞ്ഞ മൂന്നുവര്‍ഷമായി ജനതാദളില്‍ (എസ്) നടന്നു കൊണ്ടിരിക്കുന്നതു പണാധിപത്യവും ഏകാധിപത്യവുമാണെന്നും ഇതില്‍ പ്രതിഷേധിച്ചാണു രാജിവയ്ക്കുന്നതെന്നും ജെ.ഡി.എസ് മുന്‍ പാര്‍ലമെന്റ് ബോര്‍ഡ് അംഗം വി. രാജേഷ് പ്രേം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജിവച്ച നേതാക്കള്‍ എം.വി ശ്രേയാംസ്കുമാര്‍ നേതൃത്വം നല്കുന്ന ലോക് താന്ത്രിക് ജനതാദളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കും. ഏകീകരണ സമ്മേളനം 16നു കണ്ണൂര്‍ പൊലിസ് സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 11ന് എം.വി ശ്രേയാംസ് കുമാര്‍ ഉദ്ഘാടനം ചെയ്യും. എന്‍.കെ ഭാസ്കരന്, ജി. രാജേന്ദ്രന്, മുയ്യം ഗോപി, മുഹമ്മദ് കുറുവോളി, പി. ഹരീന്ദ്രന്‍ എന്നിവരും കാര്യങ്ങള്‍ വിശദീകരിച്ചു.
'വാര്‍ത്താസമ്മേളനം നടത്തിയത് പാര്‍ട്ടി പുറത്താക്കിയവര്‍'
കണ്ണൂര്‍: സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യുകയും തുടര്‍ന്ന് അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കുകയും ചെയ്ത നേതാക്കളാണു വാര്‍ത്താസമ്മേളനം നടത്തി പാര്‍ട്ടി വിടുന്നുവെന്നു പ്രഖ്യാപിച്ചതെന്നു ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് പി.പി ദിവാകരന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."