HOME
DETAILS

വേലൂപ്പാടം പാടശേഖരത്തിലെ നെല്ല് സംഭരിക്കാന്‍ നടപടിയായി

  
backup
February 03 2019 | 02:02 AM

%e0%b4%b5%e0%b5%87%e0%b4%b2%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%82-%e0%b4%aa%e0%b4%be%e0%b4%9f%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2

പുതുക്കാട്: കൊയ്ത് കഴിഞ്ഞ് ഒരാഴ്ചയായിട്ടും സംഭരിക്കാതിരുന്ന വേലൂപ്പാടം പാടശേഖരത്തിലെ ടണ്‍ കണക്കിന് നെല്ല് സംഭരിക്കാന്‍ സപ്ലൈകോ നടപടിയെടുത്തു. തിങ്കളാഴ്ച രാവിലെ സപ്ലൈകോ ചുമതലപെടുത്തിയ മില്ലുടമകള്‍ പാടശേഖരത്തിലെ എല്ലാ കര്‍ഷകരുടെയും നെല്ല് സംഭരിക്കും. സുപ്രഭാതം വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ജില്ലാ സപ്ലൈകോ ഓഫിസറുടെ നിര്‍ദേശപ്രകാരം രണ്ട് ജീവനക്കാര്‍ പാടശേഖരത്തില്‍ എത്തിയാണ് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയത്. പാടത്ത് നിരത്തിയിട്ടിരിക്കുന്ന നെല്ല് ചാക്കുകളിലാക്കുവാനും ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. വരന്തരപ്പിള്ളി പഞ്ചായത്തംഗങ്ങളായ കൃഷ്ണന്‍കുട്ടി പൊട്ടനാട്ട്, ബിന്ദു പ്രിയന്‍, കൃഷി ഓഫിസര്‍ ഡോ. എസ്. സ്വപ്ന എന്നിവരും പാടശേഖരത്തില്‍ എത്തിയിരുന്നു. ഓരോ കര്‍ഷകരുടെയും നെല്ല് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. പരിശോധനയില്‍ നെല്ലില്‍ ഈര്‍പ്പം ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞത് കര്‍ഷകരുമായി തര്‍ക്കത്തിനിടയാക്കി.  രണ്ട് മണിക്കൂര്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ മുകള്‍തട്ടിലെ നെല്ല് ചാക്കുകളിലാക്കാനും മറ്റുള്ളവ തിങ്കളാഴ്ച വരെ ഉണക്കാനും തീരുമാനമെടുക്കുകയായിരുന്നു. ഒരാഴ്ചയായി പാടത്ത് ഇട്ട് ഉണക്കിയ നെല്ലില്‍ ഈര്‍പ്പം ഉണ്ടെന്ന് പറഞ്ഞ് നെല്ല് സംഭരിക്കാതിരിക്കാനുള്ള ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം കര്‍ഷകര്‍ നെല്ല് കത്തിക്കാന്‍ തീരുമാനിച്ചു.
പിന്നീട് ഉദ്യോഗസ്ഥര്‍ തന്നെ ഇടപെട്ടാണ് കര്‍ഷകരെ ശാന്തരാക്കിയത്. പാടശേഖര സമിതിയിലെ ഭൂരിഭാഗം കര്‍ഷകരും സ്ഥലത്തെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago