HOME
DETAILS

ആരോഗ്യമന്ത്രി അറിയാന്‍... ഇതും താലൂക്ക് ആശുപത്രിയാണ്

  
backup
February 03 2019 | 06:02 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

തൃക്കരിപ്പൂര്‍: വലിയ കെട്ടിടവും മുറ്റം നിറയെ രോഗികളും പേരില്‍ താലൂക്ക് ആശുപത്രി. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താലൂക്ക് ആശുപത്രിയെന്ന് പേരില്‍ ഉയര്‍ച്ചയുണ്ടായെങ്കിലും ആശുപത്രി സൗകര്യങ്ങള്‍ താലൂക്ക് ആശുപത്രി നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല. ആശുപത്രിയില്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. താലൂക്ക് ആശുപത്രിയില്‍ 100 ബെഡ് വേണം.
എന്നാല്‍ ഇവിടെ 40 ബെഡ് മാത്രമാണുളളത്. താലൂക്ക് ആശുപത്രി സൂപ്രണ്ട് തസ്തിക ഇതുവരെയും അനുവദിച്ചിട്ടില്ല. ഗൈനോക്കോളജി ഡോക്ടര്‍ ഉണ്ടെങ്കിലും ലേബര്‍മുറിയോ വാര്‍ഡോ ഒരുക്കിയിട്ടില്ല. താലൂക്ക് ആശുപത്രിയില്‍ വേണ്ട അനസ്‌തേഷ്യ, കണ്ണ് വിദഗ്ദന്‍, മെഡിസിന്‍ വിഭാഗം, സര്‍ജറി, എക്‌സ്‌റേ, ഇ.എന്‍.ടി, ആബുലന്‍സ് സംവിധാനം എന്നിവ ഇതുവരെയായിട്ടും ഒരുക്കിയിട്ടില്ല.
2017 ഏപ്രില്‍ 13ന് താലൂക്ക് ആശുപത്രിയില്‍ പണിത എന്‍ഡോസള്‍ഫാന്‍ കെട്ടിട ഉദ്ഘാടന വേളയില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ അമ്മയും കുഞ്ഞും ബ്ലോക്ക് ഉടനെ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു.
എന്നാല്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ അമ്മയും കുഞ്ഞും ബ്ലോക്കിന്റെ പ്രാഥമിക നടപടിപോലും തുടങ്ങിയില്ല.
ദിവസവും 500ലധികം രോഗികളാണ് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെത്തുന്നത്. പലപ്പോഴും ഉച്ചകഴിഞ്ഞാല്‍ ആശുപത്രിയില്‍ ഡോക്ടര്‍ ഉണ്ടാവാറുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago