ജില്ലയില്‍ എട്ട് മാതൃകാ ഭക്ഷ്യസുരക്ഷാ പഞ്ചായത്തുകള്‍
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കി വരുന്ന സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ഗ്രാമപ്പഞ്ചായത്ത് എന്ന പദ്ധതിയിലേക്ക് 2018-19 വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ നിന്നും പാങ്ങോട്, കാഞ്ഞിരംകുളം, കുന്നത്തുകാല്‍, പള്ളിച്ചല്‍, ഒറ്റൂര്‍, മുദാക്കല്‍, വിതുര, മാണിക്കല്‍ എന്നീ പഞ്ചായത്തുകളെ തിരഞ്ഞെടുത്തു. ഭക്ഷ്യോല്‍പാദന, ശേഖരണ, വിതരണ, വില്‍പ്പന മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വിവരങ്ങള്‍ സമാഹരിച്ച് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് രജിസ്‌ട്രേഷന്‍ മേളകള്‍ സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെ സഹായത്തോടെ പഞ്ചായത്തിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍, കര്‍ഷകര്‍ മുതലായവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കുമെന്നും പൊതുശുദ്ധജല ശ്രോതസുകളില്‍ പരിശോധന തുടങ്ങിയ സേവനങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുമെന്നും തിരുവനന്തപുരം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ സി.എല്‍ ദിലീപ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."