HOME
DETAILS
MAL
ചരിത്രത്തിലെ അസാധാരണ വെള്ളിയാഴ്ചക്ക് ഇന്നു ഗള്‍ഫ് നാട് സാക്ഷ്യം വഹിക്കും
backup
March 19 2020 | 20:03 PM
ജിദ്ദ: ഗള്‍ഫ് നാട്ടിലെ എല്ലാ പള്ളികളിലും ജുമുഅ പ്രാര്‍ഥന ഒഴിവാക്കി ചരിത്രത്തിലെ അസാധാരണ വെള്ളിയാഴ്ചക്ക് ഇന്നു ഗള്‍ഫ് നാട്ടില്‍ സാക്ഷ്യവഹിക്കുക. സഊദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, യു എ ഇ എന്നീ രാജ്യങ്ങള്‍ പള്ളികള്‍ അടച്ചിട്ടു കഴിഞ്ഞു. നിലവില്‍ ഇന്നു
സഊദിയില്‍ മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയില്‍ മസ്ജിദുല്‍ നബവിയിലും മാത്രമേ വെള്ളിയാഴ്ചത്തെ സംഘടിത നമസ്‌ക്കാരമായ ജുമുഅ ഉണ്ടാകൂ.
കൊറോണ വൈറസ് മൂലമുണ്ടാകുന്ന കോവിഡ്19 നെപ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് ഗള്‍ഫ് രാജ്യങ്ങളെ ഇസ്ലാമിക പണ്ഡിത സഭകളെ നയിച്ചത്. കുവൈത്ത് ഒരാഴ്ച മുമ്പെ ഈ മാതൃക പിന്തുടര്‍ന്നു. സാധാരണ ബാങ്കുവിളിക്കു ശേഷം സല്ലൂ ഫി രിഹാലുകും' (നിങ്ങളുള്ള സ്ഥലങ്ങളില്‍ തന്നെ നമസ്‌ക്കരിക്കുക) എന്ന് ബാങ്കില്‍ തന്നെ ചേര്‍ക്കുകയാണ് കുവൈത്തിലെ പള്ളികളില്‍ ചെയ്തത്.പിന്നീട് ഇതേ മാതൃക, യു എ ഇ പിന്തുടര്‍ന്നു, 'സല്ലൂ ഫീ ബുയൂതി'ക്കും (വീടുകളില്‍ നമസ്‌ക്കരിക്കൂ) എന്ന് യു.എ.ഇയിലെ പള്ളികളില്‍ നിന്നുള്ള ബാങ്കുകളില്‍ ചേര്‍ത്തു. മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ ഇതേ കാര്യം ബാങ്കിലൂടയല്ലാതെ മറ്റു രീതികളില്‍ ജനങ്ങളില്‍ എത്തിച്ചു. പള്ളികള്‍ അടച്ചിട്ടു. എന്നു മാത്രമല്ല ഗള്‍ഫിലെ മറ്റെല്ലാ ആരാധനാലയങ്ങളും ക്രിസ്ത്യന്‍ പള്ളികളും അന്‌ലപങ്ങളും അടച്ചിടാനും നിര്‍ദേശിച്ചിരിക്കുകയാണ്.കോവിഡ്19 പകരുന്നത് ജനങ്ങളുടെ സമ്ബര്‍ക്കത്താലും കൂട്ടം കൂടല്‍ കൊണ്ടുമാണെന്ന തിരിച്ചറിവ് പ്രാര്‍ഥനകളേയും മതചടങ്ങുകളേയും വീടുകളില്‍ തന്നെ നടപ്പിലാക്കുന്ന വിധത്തിലേക്ക് എത്തിച്ചിരിക്കുന്നു.
അസാധാരണമായ കീഴ്വഴക്കമായി മാറിയ ഈ നടപടി, 1400 വര്‍ഷത്തെ ഇസ്ലാമിക ചരിത്രത്തില്‍ ഇതേ രീതിയില്‍ കാണാനാകില്ല. പ്രളയമടക്കമുളള പ്രകൃതി ദുരന്തങ്ങളുടെ (അഗ്‌നിബാധകളുടേയും) പശ്ചാത്തലത്തില്‍ പഴയ കാലത്ത് ചില സ്ഥലങ്ങളില്‍ പള്ളികള്‍ അടച്ചിട്ടിരുന്നു. എന്നാല്‍, പല രാജ്യങ്ങളും ഒരേ നിലയില്‍ ജുമുഅ ഒഴിവാക്കുന്ന അവസ്ഥ ഒരു പക്ഷെ ഇതാദ്യമായിട്ടായിരിക്കും. പള്ളികളില്‍ ദിവസവും അഞ്ച് നേരത്തും നമസ്‌ക്കാരത്തിനുള്ള ബാങ്ക് വിളികള്‍ ഉയരും, പക്ഷെ പ്രാര്‍ഥനകള്‍ക്കായി പള്ളികള്‍ തുറന്നു കൊടുക്കില്ല. കൊറോണ നിയന്ത്രിക്കപ്പെടുന്നത് വരെ ഈ രീതി തുടരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
ഗള്‍ഫിലെ ആദ്യ കോവിഡ്19 മരണം ഈ മാസം 15ന് ബഹ്‌റൈനില്‍ ആയിരുന്നു. 65 വയസ്സുള്ള ബഹ്‌റൈനി സ്ത്രീയാണ് മരിച്ചത്. ഇതേ തുടര്‍ന്ന് മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ കൂടി തങ്ങളുടെ ജാഗ്രത വര്‍ധിപ്പിച്ചു. ബഹ്‌റൈന്‍ പള്ളികള്‍ അടച്ചിട്ടില്ല. ഒരു പക്ഷേ, കഴിഞ്ഞ വെള്ളിയാഴ്ച നടന്നതു പോലെ 10 മിനുട്ട് കൊണ്ട് പൂര്‍ത്തിയാക്കുന്ന രീതിയിലായിരിക്കും ജുമുഅ പ്രാര്‍ഥന. മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ മാതൃക ബഹ്‌റൈനും പിന്തുടരണമെന്ന് ജനങ്ങള്‍ക്ക് അഭിപ്രായമുണ്ട്. എന്തായാലും ഈ വെള്ളിയാഴ്ച ഗള്‍ഫില്‍ അസാധാരണമായ ഒരു ദിനമായിരിക്കും പ്രവാസികളടക്കമുള്ളവ4ക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."