HOME
DETAILS

ഗൾഫ് രാജ്യങ്ങളിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് നൂറിലേറെ വൈറസ് ബാധ: നിയന്ത്രണം ശക്തമാക്കി

  
backup
March 22 2020 | 06:03 AM

covid19-fulf-current-status-2020
    റിയാദ്: സഊദിയുൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇന്നലെ 24 മണിക്കൂറിനുള്ളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് നൂറിലേറെ കൊവിഡ് 19 വൈറസ് ബാധ. ഇതോടെ നിയന്ത്രങ്ങൾ കൂടുതൽ കർശനമാക്കാനുള്ള നീക്കത്തിലാണ് വിവിധ ഗൾഫ് രാജ്യങ്ങൾ. നേരത്തെ തന്നെ നിയന്ത്രങ്ങൾ കൊണ്ട് വന്നിരുന്നെകിലും വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നതോടെ ഏത് വിധേനയും ഇത് തടയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സഊദി  അറേബ്യയിൽ 48,  കുവൈത്തിൽ 17, യു.എ.ഇയിൽ 13,  ബഹ്റൈനിൽ 12, ഖത്തറിൽ 11,  ഒമാനിൽ 4 എന്നിങ്ങനെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതിന്റെ ഭാഗമായി വിവിധ ഗൾഫ് രാജ്യങ്ങളിൽ പുതുതായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇവയാണ്. 
 
സഊദി അറേബ്യ 
 
       രാജ്യത്തെ സ്വദേശികളും വിദേശികളും താമസ സ്ഥലത്തു തന്നെ തുടരാൻ സഊദി അറേബ്യ ജനങ്ങളോട് ആവശ്യപ്പെട്ടു. പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം കര്‍ശനമായി പാലിക്കാനാണ് ആഹ്വാനം. 24 മണിക്കൂറിനിടെ രാജ്യത്ത് മാത്രം 48 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം കേസുകള്‍ 392 ആയി. ഇവരില്‍ 16 പേര്‍ രോഗമുക്തിയുണ്ടായിട്ടുണ്ട്. രാജ്യത്ത് തലസ്ഥാന നഗരിയിൽ വൻകിട ഹോട്ടലുകൾ ക്വറന്റൈൻ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. വൈറസ് ബാധിതരിൽ 33 ശതമാനവും പിടിപെട്ടത് പൊതു ചടങ്ങുകൾ നടത്തിയത് മൂലമാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് 7067 പേരാണ് ക്വാറന്റൈനിലുള്ളത് എന്നും ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. പൊതുഗതാഗതവും നിർത്തലാക്കി. 
 
കുവൈത്ത്
 
        കുവൈത്തിൽ വൈകീട്ട് അഞ്ച് മുതൽ വെളുപ്പിന് നാല് വരെ 11 മണിക്കൂര്‍ അനിശ്ചിതകാല കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച മുതല്‍ വൈകിട്ട് അഞ്ചു മുതല്‍ പുലര്‍ച്ചെ നാലു വരെയാണ് അനിശ്ചിത കാല കര്‍ഫ്യൂ. പുറത്തിറങ്ങരുതെന്ന നിര്‍ദേശം ആളുകള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് കുവൈത്തില്‍ ഭാഗിക കര്‍ഫ്യു ഏര്‍പ്പെടുത്തുന്നതെന്ന് ആഭ്യന്തര മന്ത്രി അനസ് ഖാലിദ് നാസര്‍ അല്‍ സലാഹ് വ്യക്തമാക്കി. നിരോധനാജ്ഞാ വേളയില്‍ പ്രത്യേക കാര്‍ഡുള്ളവര്‍ക്ക് മാത്രമേ പുറത്തിറങ്ങാനാകൂ. ശനിയാഴ്ച വരെ കുവൈത്തില്‍ 176 പോസിറ്റീവ് കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്വകാര്യ മേഖലയിലെ ആശുപത്രികൾ ഒഴികെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും ക്ലിനിക്കുകളും ലബോറട്ടറികളും അടച്ചിടാൻ കുവൈത്ത് ഉത്തരവിട്ടു. 
 
യു എ ഇ 
 
       പരമാവധി വീടുകളിൽ തങ്ങാനും പുറത്തുള്ള യാത്രകൾ ഒഴിവാക്കാനും യുഎഇയും ആവശ്യപ്പെട്ടു. ഇതിന്‍റെ ഭാഗമായി ബീച്ചുകൾ ഉൾപ്പെടെ ആളുകൾ ഒത്തുചേരുന്ന പൊതു കേന്ദ്രങ്ങളൊക്കെയും രണ്ടാഴ്ചക്കാലം അടച്ചിടാനാണ് തീരുമാനം. താല്‍ക്കാലികമായി പൊതു-സ്വകാര്യ ബീച്ചുകള്‍, സ്വിമ്മിങ് പൂളുകള്‍, സിനിമാശാലകള്‍, ഉദ്യാനങ്ങള്‍, ജിമ്മുകള്‍ എന്നിവ മാര്‍ച്ച് 22 മുതല്‍ രണ്ടാഴ്ചത്തേക്കാണ് അടച്ചിടുന്നത്. റെസ്റ്റോറന്റുകളില്‍ 20 ശതമാനം ഉപഭോക്താക്കളെ മാത്രമേ അകത്ത് ഇരിക്കാന്‍ അനുവദിക്കാന്‍ പാടുള്ളൂ. ഉപഭോക്താക്കള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലത്തില്‍ ഇരുത്തണം. ഭക്ഷണം വീടുകളിലും സ്ഥാപനങ്ങളിലും എത്തിച്ചു നല്‍കുന്നതിന് നിയന്ത്രണമുണ്ടാവില്ല. സ്വകാര്യ ആശുപത്രികൾക്കും ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. ജിസിസി പൗരൻമാർക്കുള്ള പ്രവേശനം യുഎഇയും വിലക്കി.
      
ഖത്തർ 
 
     എല്ലാ സാമൂഹിക ഒത്തുചേരലുകളും നിയമപ്രകാരം ഖത്തര്‍ നിരോധിച്ചു. പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ അല്‍ഥാനിയാണ് നിയന്ത്രങ്ങള്‍ പ്രഖ്യാപിച്ചത്. നിയമം ലംഘിക്കുന്നവരെ അറസ്റ്റു ചെയ്യും. ഇതിനായി പ്രത്യേക മൊബൈല്‍ പട്രോള്‍ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. രാജ്യത്ത് പുതിയ ചെക്ക് പോയിന്റുകളും നിലവില്‍ വന്നു.
 
ബഹ്‌റൈൻ 
 
        സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന അമ്മമാർക്ക്​ വീട്ടിലിരുന്ന്​ ജോലി ചെയ്യാൻ അവസരമൊരുക്കാൻ  രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫ നിർദേശിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ കുടുംബത്തിലെ ആവശ്യങ്ങൾ പരിഗണിച്ചാണ്​ അമ്മമാർക്ക്​ ഈ സൗകര്യമൊരുക്കുന്നത്​. കോവിഡ്​ 19 വ്യാപനം തടയുന്നതിന്​ ഹെൽത്​​ സെന്ററുകളിൽ പോകുന്നവർക്കായി മന്ത്രാലയം ഏതാനും നിർദേശങ്ങൾ പുറപ്പെടുവിച്ചു. സന്ദർശന​ സമയത്തിന്​ 15 മിനിറ്റ്​ മുമ്പ്​ മാത്രം ഹെൽത്ത് സെന്ററുകളിൽ എത്തുക. കാത്തിരിപ്പ്​ ഹാളിൽ മറ്റ്​ രോഗികളുമായി ഒരു മീറ്റർ അകലം പാലിക്കുക.കുട്ടികളെയോ ചികിത്സ ആവശ്യമില്ലാത്ത മറ്റുള്ളവരെയോ ഒപ്പം കൂട്ടാതിരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പുറപ്പെടുവിച്ചത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  17 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  17 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  17 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  17 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  17 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  17 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  17 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  17 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  17 days ago