HOME
DETAILS

പഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിച്ച് കായികരംഗം ജനകീയമാക്കും: മന്ത്രി ഇ.പി ജയരാജന്‍

  
backup
February 06, 2019 | 7:26 AM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c

വര്‍ക്കല: പഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിച്ച് കായികമേഖലയെ ജനങ്ങളിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വ്യവസായ കായിക യുവജനകാര്യ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. കേരളത്തിലെ കായിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമാക്കി ഇടവയില്‍ നിര്‍മിക്കുന്ന ജില്ലാ സ്റ്റേഡിയമായ തോമസ് സെബാസ്റ്റ്യന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കായികരംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. ഇതിനായി 700 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കളികളുടെ ഉന്നമനത്തിനും കളിക്കാരുടെ ക്ഷേമത്തിനുമായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്വ. വി.ജോയി എംഎല്‍എ അധ്യക്ഷനായി. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ യൂസഫ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി. രഞ്ജിത്ത്, വര്‍ക്കല നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സുനിത എസ്. ബാബു, അസിം ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.ബാലിക്, ജി.എസ്.മെര്‍ലി, എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.രവികുമാര്‍, സി.പി.എം ഏരിയാ കമ്മിറ്റിയംഗം ശശാങ്കന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലാസ്‌ഗോയിലെ ഇന്ത്യയുടെ മെഡൽ പ്രതീഷകൾക്ക് തിരിച്ചടി; ക്രിക്കറ്റും പ്രമുഖ ഇനങ്ങളും പുറത്ത്; കോമൺ‌വെൽത്ത് ഗെയിംസിൽ കായിക ഇനങ്ങൾ വെട്ടിച്ചുരുക്കിയതിന് പിന്നിലെ കാരണങ്ങൾ അറിയാം

Others
  •  2 days ago
No Image

ഇറാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിയമനടപടിക്ക് ശുപാര്‍ശ ചെയ്ത് ബഹ്‌റൈന്‍; നഷ്ടപരിഹാര ഫണ്ടും ആവശ്യപ്പെട്ടു

bahrain
  •  2 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്ത് എസ്‌ഐടി കസ്റ്റഡിയില്‍, അറസ്റ്റ് ഉടന്‍ 

Kerala
  •  2 days ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് കാസെമിറോ ഇന്റർ മയാമിയിൽ; പിന്നാലെ നിയമലംഘന ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് എം.എൽ.എസ്

Football
  •  2 days ago
No Image

കോഴിക്കോട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് പരുക്ക്

Kerala
  •  2 days ago
No Image

ഫിസിക്കല്‍ ഗെയിമാണ് ഫുട്‌ബോള്‍, അതില്‍ അഗ്രസീവായിട്ടുള്ള പെരുമാറ്റമുണ്ടാവും; പരെഡസിനെതിരേ നടപടി വേണ്ടെന്ന് ഗാവി

Football
  •  2 days ago
No Image

വയോധികയുടെ കഴുത്തുഞെരിച്ച് മൂന്ന് പവന്റെ സ്വര്‍ണ്ണമാല കവര്‍ന്നു: തൃശൂരില്‍ പ്രതി പിടിയില്‍

Kerala
  •  2 days ago
No Image

യുഎഇയില്‍ ഇന്നും നല്ല ചൂട് തന്നെ; താപനില 46 ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ് | UAE Temperature

uae
  •  2 days ago
No Image

പയ്യന്നൂരില്‍ വീണ്ടും രാഷ്ട്രീയപ്പക: മുന്‍ സിപിഎം നേതാവിന്റെ ചെമ്മീന്‍ ഫാം ഷെഡ് കത്തിച്ചു; ടി.ഐ മധുസൂദനന് പങ്കെന്ന് പരാതി

Kerala
  •  2 days ago
No Image

ഫുട്‌ബോള്‍ വ്യവസായത്തെ തകര്‍ക്കാൻ ഫിഫ ശ്രമിക്കുന്നു; ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ രാജിവയ്ക്കണമെന്ന് ഹാവിയര്‍ തെബാസ്

Football
  •  2 days ago