HOME
DETAILS

സേവന മേഖലക്ക് ഊന്നല്‍ നല്‍കി അരൂര്‍ പഞ്ചായത്ത് ബജറ്റ്

  
backup
February 06 2019 | 08:02 AM

%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b2

അരൂര്‍: സേവന മേഖലക്ക് ഊന്നല്‍ നല്‍കി അരൂര്‍ പഞ്ചായത്ത് 2019-20 ലെ ബഡ്ജറ്റ് അവതരിപ്പിച്ചു. സേവന മേഖലയായ വിദ്യാഭ്യാസം, ആരോഗ്യം, ഭവന നിര്‍മാണം, പരിസ്ഥിതി മലിനീകരണം എന്നീ മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് എട്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പഞ്ചായത്തിലെ അടിസ്ഥാന മേഖലയായ കൃഷി, മത്സ്യ ബന്ധനം, മൃഗ സംരക്ഷണം, ചെറുകിട വ്യവസായം എന്നിവക്ക് ഊന്നല്‍ നല്‍കി കൊണ്ട് ഒന്നര കോടി രൂപ ഈ മേഖലക്ക് വകയിരുത്തിയിട്ടുണ്ട്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 വീടുകള്‍ പൂര്‍ത്തീകരിച്ചു നല്‍കും. പഞ്ചായത്ത് വക സ്ഥലത്ത് എസ്.സി വിഭാഗത്തിനായി ഫ്‌ളാറ്റ് നിര്‍മിക്കും. വീട് പുനഃരുദ്ധാരണത്തിനായി 88 ലക്ഷം രൂപ വകയിരുത്തി.
സമ്പൂര്‍ണ ശുചിത്വത്തിനായി ഏയ്‌റോബിക് ഗാര്‍ഡന്‍, സെപ്റ്റിക്ക് ടാങ്കുകള്‍, ബയോഗ്യാസ് പ്ലാന്റ്, കംപോസ്റ്റ് കിറ്റ്, പുത്തന്‍തോട് ശുചീകരണം എന്നിവ ലക്ഷ്യമിടുന്നു. സമ്പൂര്‍ണ കുടിവെള്ള പദ്ധതി ഏറ്റെടുക്കല്‍, സമ്പൂര്‍ണ എന്‍.ഇ.ഡി ഗ്രാമം പദ്ധതി, ഗ്രീന്‍ ഹൗസ്, ക്ലീന്‍ സിറ്റി, നേച്ചര്‍ ഫ്രഷ്, ടൂറിസം വില്ലേജ് ഗ്രാമം പദ്ധതി, യുവജനങ്ങള്‍ക്ക് കളിസ്ഥലം, കുട്ടികളുടെ പാര്‍ക്ക്, ബോട്ടിങ്, ജലാശയ ഫ്‌ളോട്ടിങ് ടൂറിസ്റ്റ് ഹട്ട്, ഗവ.എല്‍.പി സ്‌കൂള്‍ കുട്ടികള്‍ക്ക് അസംബ്ലി ഹാള്‍, ദിവ്യാംഗതര്‍ക്ക് കൂട നിര്‍മാണ യൂനിറ്റ്, വയോജനങ്ങള്‍ക്ക് കട്ടില്‍, പൊതു ശൗചാലയം എന്നിവ ഏറ്റെടുത്തു നടത്തും.
പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കായി 50 ലക്ഷം രൂപ സേവന, ഉല്‍പാദന, പശ്ചാത്തല മേഖലയില്‍ ഏറ്റെടുത്തിട്ടുണ്ട്. സ്ത്രീ സുരക്ഷക്കായി യോഗാ പരിശീലനം, തോടുകള്‍ ആഴം കൂട്ടുന്നതിന് 20 ലക്ഷം രൂപ, ഷോപ്പിങ് കോംപ്ലക്‌സ് നവീകരിക്കുന്നതിന് 15 ലക്ഷം, പഞ്ചായത്തിനു മുന്‍വശം സ്ഥിരം പന്തല്‍, ഹൈടെക് മാര്‍ക്കറ്റ് നിര്‍മാണം, അങ്കണവാടികളുടെ പുനഃരുദ്ധാനത്തിന് 80 ലക്ഷം എന്നിവക്ക് തുക നീക്കിവച്ചിട്ടുണ്ട്.
അരൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനായി തുക നീക്കിവച്ചു. 301 കോടി ചെലവും 30 കോടി നീക്കിയിരിപ്പും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  6 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  6 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  6 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  6 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  6 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  6 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  6 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  6 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  6 days ago

No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  6 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  6 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  6 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  6 days ago