HOME
DETAILS

വരാപ്പുഴ കസ്റ്റഡി മരണം തെളിവെടുപ്പ് പൂര്‍ത്തിയായി

  
Web Desk
April 29 2018 | 18:04 PM

%e0%b4%b5%e0%b4%b0%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a4-2

 


കൊച്ചി: വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. തെളിവെടുപ്പും ചോദ്യംചെയ്യലും പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തേക്കും.
എറണാകുളം റൂറല്‍ എസ്.പിയുടെ കീഴില്‍ രൂപീകരിച്ചിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങളും കളമശേരി എ.ആര്‍ ക്യാംപിലെ പൊലിസുകാരുമായ ജിതിന്‍ രാജ്, സന്തോഷ്‌കുമാര്‍, സുമേഷ്, വരാപ്പുഴ എസ്.ഐ ജി.എസ് ദീപക് എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്.
നാലു പ്രതികളുടെയും തെളിവെടുപ്പ് പൂര്‍ത്തിയായി. പൊലിസ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി ശ്രീജിത്തിനെ മര്‍ദിച്ചതായി പറയുന്ന സ്ഥലങ്ങളില്‍ എത്തിച്ചാണ് ആര്‍.ടി.എഫുകാരുടെ തെളിവെടുപ്പ് നടത്തിയത്. അതേസമയം, ജനരോഷം ഭയന്ന് ഇവരെ ശ്രീജിത്തിന്റെ വീട്ടിലെത്തിച്ചു തെളിവെടുക്കാന്‍ അന്വേഷണസംഘം തയാറായില്ല. എസ്.ഐ ദീപക്കിനെ വരാപ്പുഴ സ്റ്റേഷനില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
അറസ്റ്റിലായ നാലുപേരെയും കസ്റ്റഡി കാലാവധിയില്‍ വിശദമായി ചോദ്യം ചെയ്തിരുന്നു. ശ്രീജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുന്നതിന് രൂപീകരിച്ച ഉന്നതതല മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്തത്. കസ്റ്റഡിയിലിരിക്കെ ഏറ്റ മര്‍ദനമാണ് ശ്രീജിത്തിനെ മരണത്തിലേക്ക് എത്തിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം നിഗമനം ശരിവയ്ക്കുന്ന തരത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് സൂചന. അടിവയറ്റിലേറ്റ ആഘാതത്തില്‍ കുടലില്‍ 90 ശതമാനത്തോളം മുറിവേറ്റുവെന്നും ഈ മുറിവില്‍നിന്നു കുടലിനുള്ളിലെ പദാര്‍ഥങ്ങള്‍ പുറത്തുവന്നതാണ് മരണകാരണമെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ.കെ. ശശികല, ആലപ്പുഴ മെഡിക്കല്‍ കോളജിലെ ജനറല്‍ വിഭാഗം സര്‍ജന്‍ പ്രൊഫ.ഡോ.ഉണ്ണികൃഷ്ണന്‍ കര്‍ത്ത, തൃശൂര്‍ മെഡിക്കല്‍ കോളജ് ജനറല്‍ സര്‍ജറി വിഭാഗം അഡിഷനല്‍ പ്രൊഫ.ഡോ.ശ്രീകുമാര്‍, കോഴിക്കോട് മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി പ്രൊഫ.ഡോ.പ്രതാപന്‍, കോട്ടയം മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം പ്രൊഫ.ഡോ.ജയകുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച് അന്വേഷണസംഘത്തിന് വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്. രണ്ടുദിവസം മുന്‍പാണ് മെഡിക്കല്‍ ബോര്‍ഡ് അന്വേഷണസംഘത്തിന് അന്തിമറിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണസംഘം മറ്റ് നടപടിക്രമങ്ങളിലേക്ക് നീങ്ങുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  3 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  3 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  4 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  5 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago