ബഹ്റൈനില്‍ കോവിഡ് മരണം മൂന്നായി; രാജ്യത്ത് നിയന്ത്രണം ശക്തമാക്കി
മനാമ: ബഹ്റൈനില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് അധികൃതര്‍ നിയന്ത്രണം ശക്തമാക്കി.
ചൊവ്വാഴ്ച ഉച്ചയോടെ 65 കാരനായ ഒരു ബഹ്റൈനി സ്വദേശിയാണ് ഇവിടെ കോവിഡ് മൂലം മരണപ്പെട്ടത്. നേരത്തെ ഇറാനില്‍ നിന്ന് രോഗബാധിതനായാണ് ഇയാള്‍ ബഹ്റൈനിലെത്തിയത്. ഇയാള്‍ക്ക് മറ്റു അസുഖങ്ങളോടൊപ്പം വൈറസ് ബാധകൂടി ഏറ്റതാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്.
ബഹ്റൈനിലെത്തിയതു മുതല്‍ പൊതു ജനസന്പര്ക്കം ഇല്ലാതെ അധികൃതരുടെ കര്‍ശന നീരീക്ഷണിത്തിലായിരുന്നു ഇയാള്‍ കഴിഞ്ഞു വന്നിരുന്നത്. ഇയാളുള്‍പ്പെടെ 4 പേരാണ് കോവിഡ് മൂലം ഗുരുതരാവസ്ഥയില്‍ ഇവിടെ കഴിഞ്ഞിരുന്നത്. ഇതില്‍ രണ്ടുപേര്‍ നേരത്തെ മരണപ്പെട്ടിരുന്നു.
ബഹ്റൈനില്‍ ഇതിനകം 26646 പേരെ പരിശോധനക്ക് വിധേയരാക്കിയതില്‍ 210 പേരെയാണ് രോഗബാധിതരായി കണ്ടെത്തിയത്. ഇതിനിടെ 177 പേര് രോഗവിമുക്തരായി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്.
അതിനിടെ രാജ്യത്ത് മൂന്നാമത് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച മുതല്‍ കടകള്‍ അടച്ചിടാനും ഭാഗിക കര്‍ഫ്യൂവിനും നേരത്തെ തന്നെ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."