HOME
DETAILS

തുകയും അനുമതിയും ലഭിച്ചു; പക്ഷേ.!

  
backup
April 30, 2018 | 2:40 AM

%e0%b4%a4%e0%b5%81%e0%b4%95%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

നീലേശ്വരം: ടാറിങ്ങിനായി തുക അനുവദിച്ച് മാസങ്ങളായെങ്കിലും നീലേശ്വരം-കാലിച്ചാനടുക്കം റോഡില്‍ ജനങ്ങളുടെ യാത്രാദുരിതത്തിനു അറുതിയായില്ല. ചോയ്യംകോട് മുതല്‍ അടുക്കം വരെയുള്ള റോഡ് തകര്‍ന്ന് കാല്‍നടയാത്ര പോലും സാധ്യമാകാത്ത സ്ഥിതിയാണുള്ളത്. ഒടിയിട്ട് മാവ്, ചാമക്കുഴി, മൂപ്പില്‍, അടുക്കം ടൗണ്‍ എന്നിവിടങ്ങളിലാണ് പൂര്‍ണമായും തകര്‍ന്ന് കിടക്കുന്നത്.
ചായ്യോത്ത്, കൂവാറ്റി, അടുക്കം, തായന്നൂര്‍, പരപ്പ തുടങ്ങിയ സ്‌കൂളുകളിലേക്കും കാലിച്ചാനടുക്കം എസ്.എന്‍.ഡി.പി കോളജുകളിലേക്കുമുള്ള നിരവധി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ ആശ്രയമാണ് ഈ റോഡ്. പ്രസ്തുത റോഡിനു മെക്കാഡം ടാറിങ്ങ് നടത്താന്‍ 42 കോടി രൂപ അനുവദിച്ചിട്ടു മാസങ്ങളായി. ഇതില്‍ അടുക്കം മുതല്‍ മൂപ്പില്‍ വരെയുള്ള മൂന്ന് കിലോമീറ്റര്‍ ടാറിങ് നടത്താനായി സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തി ആരംഭിച്ചിട്ടില്ല. മൂപ്പില്‍ മുതല്‍ നീലേശ്വരം വരെയുള്ള 13 കിലോമീറ്റര്‍ ഭാഗത്തിന്റെ ടാറിങ്ങിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല.
ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പൊതുമരാമത്ത് ഓഫിസിലെത്തുന്ന നാട്ടുകാര്‍ക്ക് കരാറെടുക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ തയാറാകുന്നില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.
മഴക്കാലത്തിനു മുന്‍പ് ടാറിങ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ യാത്രാ ദുരിതം ഇനിയും ഇരട്ടിക്കും. അതുകൊണ്ട് അടിയന്തരമായി റോഡിലെ കുഴികളെങ്കിലും അടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം റോഡ് തകര്‍ച്ചയ്‌ക്കെതിരെ സി.പി.എം ശക്തികേന്ദ്രമായ ഇവിടത്തെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങിയപ്പോള്‍ സി.പി.എം നേതൃത്വം വിലക്കിയതായും ആരോപണവുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ വഴിയുള്ള ട്രെയിൻ യാത്ര ഇനി സൂപ്പർഫാസ്റ്റ്; മാരാരിക്കുളം-ആലപ്പുഴ ഇരട്ടപ്പാതയ്ക്ക് റെയിൽവേയുടെ അനുമതി

Kerala
  •  7 days ago
No Image

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: മലപ്പുറത്ത് പകുതിയിലേറെ വിദ്യാർഥികൾ പുറത്ത്; തിരുത്തലുകൾക്ക് ജൂൺ 10 വരെ സമയം

Kerala
  •  7 days ago
No Image

വയനാട്ടിൽ ഷിഗെല്ല ഭീതി: രണ്ട് കുട്ടികൾക്ക് രോഗസ്ഥിരീകരണം; ആരോഗ്യ മന്ത്രി നാളെ ജില്ലയിലെത്തും

Kerala
  •  7 days ago
No Image

താമരശ്ശേരിയിൽ ബാറിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരുക്ക്; നാല് പേർ അറസ്റ്റിൽ

crime
  •  7 days ago
No Image

യുഎഇ വേതന സംരക്ഷണ സംവിധാനം 2026; പുതിയ ശമ്പള നിയമങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട തൊഴിലാളികൾ ആരെല്ലാം?

uae
  •  7 days ago
No Image

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി. അശോകും എൻ. പ്രശാന്തും തിരിച്ചെത്തുന്നു, പ്രധാന വകുപ്പുകളിൽ പുതിയ നിയമനം

Kerala
  •  7 days ago
No Image

ജാമ്യത്തിലിറങ്ങി മുങ്ങി, 8 വർഷം പല സംസ്ഥാനങ്ങളിൽ വിവിധ പേരുകളിൽ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പൊക്കി എടവണ്ണ പൊലിസ്

Kerala
  •  7 days ago
No Image

25 വർഷത്തെ പ്രയത്നം സഫലമായി; കടലിൽ വിപ്ലവം സൃഷ്ടിക്കാൻ 'ഇക്കോരീഫ്', മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ പുതിയ തന്ത്രവുമായി യുഎഇ സമുദ്ര ശാസ്ത്രജ്ഞൻ

uae
  •  7 days ago
No Image

സംസ്ഥാനത്ത് ചൊവ്വാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ; 52 ദിവസത്തേക്ക് ബോട്ടുകൾക്ക് വിലക്ക്; ലംഘിച്ചാൽ കർശന നടപടി

Kerala
  •  7 days ago
No Image

ഒമാന്‍-ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രി

oman
  •  7 days ago