ആദിവാസികള്‍ ചോദിക്കുന്നു, ഈ മഴക്കാലത്തെങ്കിലും നനയാതെ ഉറങ്ങാന്‍ കഴിയുമോ...?
മേപ്പാടി: പാതി വഴിയില്‍ നിര്‍മാണം നിലച്ച ആദിവാസികളുടെ വീടുകള്‍ ലൈഫ് മിഷനില്‍ ഉള്‍പെടുത്തിയെങ്കിലും മഴക്കാലം ആരംഭിക്കും മുമ്പ് പുതിസ വീട്ടില്‍ അന്തിയുറങ്ങാമെന്ന ഇവരുടെ സ്വപ്നം പൂവണിയില്ല.
30നകം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും ആരംഭിക്കാത്തതാണ് ഇവര്‍ക്ക് തിരിച്ചടിയാകുന്നത്. ഒരോ പഞ്ചായത്തുകളിലും നിരവധി വീടുകളാണ് പണി പൂര്‍ത്തിയാവാതെ കിടക്കുന്നത്. മൂപ്പൈനാട് പഞ്ചായത്തില്‍ മാത്രം 44 ആദിവാസി വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. വിവിധ കോളനികളിലായാണ് ഇത്രയും വീടുകള്‍ ലൈഫില്‍ ഉള്‍പെടുത്തിയത്. എസ്റ്റിമേറ്റ് തയാറാക്കി പഞ്ചായത്ത് പട്ടികവര്‍ഗ വകുപ്പിന് കൈമാറി കരാറുകാരെ ഒഴിവാക്കി മണ്ണ് സംരക്ഷണ പര്യവേഷണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു പഞ്ചായത്തിന്റെ ലക്ഷ്യം. എന്നാല്‍ ഇതിനോട് ഐ.റ്റി.ഡിപ്പിക്ക് താല്‍പ്പര്യമില്ലെന്നാണ് സൂചന. ലൈഫ് പദ്ധതിയില്‍ പൊതു വിഭാഗത്തിനുള്ള തുക അനുവദിക്കാന്‍ തുടങ്ങിയെങ്കിലും പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഇതുവരേയും തുക അനുവദിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."