HOME
DETAILS

കൈതക്കുഴിയിലെ സമരനായിക ഇനി ഓര്‍മ

  
backup
May 01 2018 | 10:05 AM

%e0%b4%95%e0%b5%88%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf%e0%b4%95-%e0%b4%87

 


പാലക്കാട്: എലപ്പുള്ളി പഞ്ചായത്ത് കൈതക്കുഴിയിലെ നെല്ല് കുത്തുസമരം, തൊട്ടുകൂടായ്മക്കെതിരേയുള്ള സമരം , കൂലികൂട്ടല്‍സമരം, വെള്ളത്തിനായുള്ള സമരപരമ്പരകള്‍ക്ക് നേതൃത്വം നല്‍കിയ കല്ല്യാണിഅമ്മ ഓര്‍മയായി. 110ാം വയസിലും പഴയ ഓര്‍മകള്‍ പങ്കുവച്ചു കഴിഞ്ഞു വന്ന കല്ല്യാണിഅമ്മ ഇന്നലെ വിട പറഞ്ഞു.
കാട്ടില്‍ നിന്നും ഈറ്റ വെട്ടികൊണ്ടു വന്നു കുട്ടകള്‍ നെയ്‌തെടുത്തു ജന്മികളുടെ കളങ്ങളില്‍ കൊണ്ടുപോയി വിറ്റിരുന്ന കൈതക്കുഴിയിലെ മലങ്കുറവരുടെ ദയനീയ ജീവിതം, സവര്‍ണ തമ്പുരാക്കന്മാരുടെ മാനസിക പീഡനം, തൊട്ടുകൂടായ്മ എന്നിവ കണ്ടുമടുത്ത പനകയറ്റു തൊഴിലാളിയായ കണ്ടുവേലന്റെ ഭാര്യയായ കല്യാണി അമ്മ ജാതിക്കോമരങ്ങളുടെ വിളയാട്ടത്തിനെതിരേ പ്രതികരിക്കാന്‍ തുടങ്ങിയത്.
സ്ത്രീകള്‍ കുടിവെള്ളത്തിനായി മൈലുകള്‍ സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്. സ്ഥലത്തെ പ്രമാണിമാരുടെ വീടുകളില്‍ നിന്നും വെള്ളമെടുക്കാന്‍ കഴിയുമായിരുന്നില്ല. പകല്‍ നാല് മണി കഴിഞ്ഞാല്‍ മുതലാളിമാരുടെ വീടുകളിലോ തോട്ടങ്ങളിലോ ഉള്ള കിണറുകളിലും വെള്ളമെടുക്കാന്‍ സമ്മതിക്കാത്ത അക്കാലത്ത് കുടിവെള്ളത്തിനായി കുടങ്ങളുമായി കല്ല്യാണി അമ്മയുടെ നേതൃത്വത്തില്‍ കാലിക്കുടങ്ങളുമായി റോഡ് ഉപരോധിക്കല്‍ സമരങ്ങളും.
എലപ്പുള്ളി പഞ്ചായത്തിന് മുന്നില്‍ മണ്‍കുടങ്ങളുമായി നടത്തിയ ജലവകാശ സമരവും, കൃഷി ഉടമകള്‍ക്ക് മുന്നില്‍ കൂലിവര്‍ധനവിനായി നടത്തിയ നെല്ല് കുത്തല്‍ സമരവും നടത്തിയതോടെ അവര്‍ക്കെതിരേ അന്നത്തെ ജന്മികള്‍ നില കൊണ്ടിരുന്നു.
സോഷ്യലിസ്റ്റ് നേതാവും ചിറ്റൂര്‍ എം.എല്‍.ആയുമായിരുന്ന കെ.എ ശിവരാമഭാരതിയുടെ നേതൃത്വത്തില്‍ മലങ്കുറവര്‍ സമരം നടത്തിയപ്പോള്‍ മുന്‍നിരയില്‍ ഇവരുമുണ്ടായിരുന്നു.
മലങ്കുറവര്‍ ഉണ്ടാക്കുന്ന മുറവും, കൊട്ടയും വിലകൂട്ടി നല്‍കണമെന്ന ആവശ്യം കര്‍ഷകര്‍ അംഗീകരിച്ചില്ല. ഇതിനെതിരേയായിരുന്നു ശിവരാമഭാരതിയുടെ സമരം. സമരം ശക്തമായപ്പോള്‍ കര്‍ഷകര്‍ കൊയ്ത്തിനും മറ്റു കാര്‍ഷികാവശ്യത്തിനും ഉപയോഗിച്ചിരുന്ന മുളകൊണ്ടുണ്ടാക്കിയ മുറവും കോട്ടയുമൊക്കെ വാങ്ങാതായി. ഇതില്‍ പ്രതിഷേധിച്ച് കല്യാണി അമ്മയും മലങ്കുറവരും മുറങ്ങള്‍ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചു വില്‍പ്പന നടത്തി.
കൂലിവര്‍ധനവിനെതിരേ ചെട്ടികുളം വാരിയംപാടത്തു നടത്തിയ കുടില്‍കെട്ടി സമരം നടത്തി. മാസങ്ങളോളം നടന്നപ്രതിഷേധ സമരത്തില്‍ കഞ്ഞിവെപ്പും, താമസവുമൊക്കെ കല്ല്യാണി അമ്മയുടെനേതൃത്വത്തിലായിരുന്നു. സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരേ ഇവരുടെ നേതൃത്തത്തില്‍ നടത്തിയ സമരങ്ങള്‍ കേരളത്തില്‍ അന്ന് ചര്‍ച്ചയായിരുന്നു. സമരച്ചൂളയില്‍ വളര്‍ന്ന കല്യാണിഅമ്മ സോഷ്യലിസ്റ്റ് ആശയങ്ങളുമായി കൈകോര്‍ത്തു.
പിന്നീട് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വനിതാ വിഭാഗം നേതൃത്വനിലയിലേക്കു ഉയര്‍ന്നു. സോഷ്യലിസ്റ്റ് നേതാക്കളായ മധു ദന്തവാതെ , ജോര്‍ജ് ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ പാലക്കാട് വരുമ്പോള്‍ മാലയിട്ട് സ്വീകരിച്ചതും കല്യാണി അമ്മയായിരുന്നു.
മേല്‍മുണ്ടു മാത്രംധരിച്ചു ശീലമാക്കിയ കല്യാണിഅമ്മ മരണം വരെയും ആ ശീലം തുടര്‍ന്ന് വന്നു. മലബാറില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട കൈതക്കുഴിയിലെ അവകാശ പോരാട്ടങ്ങള്‍ ചരിത്രം തമസ്‌ക്കരിക്കുകയായിരുന്നു.
110ാം വയസിലും അവര്‍ വടികുത്തി വീട്ടില്‍ നടക്കുമായിരുന്നു. 2016ല്‍ കല്യാണി അമ്മയുടെ 108ാം പിറന്നാള്‍ വലിയ ആഘോഷമാക്കാന്‍ മക്കളും, മരുമക്കളും, പേരക്കുട്ടികളും ഒത്തു ചേര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  17 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  17 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  17 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  17 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  17 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  17 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  17 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  17 days ago