തപാല്‍ വകുപ്പിന്റെ ഡാക് സേവക് നിയമനത്തിന് സ്റ്റേ
പൊന്നാനി: കേരള സര്‍ക്കിളില്‍ തപാല്‍ വകുപ്പിന്റെ അഞ്ച് ഡിവിഷനുകളിലെ ഡാക് സേവക് നിയമനം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ തടഞ്ഞു. കോഴിക്കോട്, മലപ്പുറം,തിരുവനന്തപുരം നോര്‍ത്ത്, സൗത്ത്, തിരുവല്ല കൊല്ലം ഡിവിഷനുകളിലെ നിയമനമാണ് നിര്‍ത്തിവച്ചത്. കേരളത്തില്‍ തപാല്‍ ഓഫിസുകളില്‍ കൂടുതല്‍ നിയമനം ഉത്തരേന്ത്യക്കാര്ക്കാണെന്നാരോപിച്ച് കൊല്ലം സ്വദേശിയായ ഉദ്യോഗാര്‍ഥി നല്കിയ പരാതിയിലാണ് ഉത്തരവുണ്ടായത്.
മറ്റു പരീക്ഷകളൊന്നും ഇല്ലാതെ എസ്.എസ്.എല്‍.സി മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഡാക് സേവക് നിയമനപ്പട്ടിക തപാല്‍ വകുപ്പ് തയാറാക്കിയത്. തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും 95 ശതമാനം മാര്‍ക്കാണ് കണ്ടെത്തിയത്.
എന്നാല്‍ ഇതില്‍ അസ്വാഭാവികത ഉണ്ടെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. അതേസമയം, വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നാണ് തപാല്‍ വകുപ്പിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."