HOME
DETAILS

ഹജ്ജ് ഉംറ തീര്‍ത്ഥാകര്‍ക്ക് ഇനി ഇ-കൈവളകള്‍

  
backup
June 21 2016 | 07:06 AM

e-bracelet-for-hajj-pilgrims

ജിദ്ദ: ഹജ്ജ് ഉംറ തീര്‍ത്ഥാകര്‍ക്ക് ഇനി പരിഷ്‌കരിച്ച ഇലക്ട്രോണിക് തിരിച്ചറിയല്‍ കൈവള. ആവശ്യമാകുന്ന സമയത്ത് തീര്‍ത്ഥാടകരെ സംബന്ധിച്ച വിവരങ്ങള്‍ വേഗത്തിലറിയാന്‍ സാധിക്കുന്ന സാങ്കേതിക സംവിധാനങ്ങളോടുള്ള വളകള്‍ ഹജ്ജ് മന്ത്രാലയമാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മികച്ചതാക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഇ കൈവളകളെന്നും ഹജ്ജ് ഉംറ അണ്ടര്‍ സെക്രട്ടറി ഡോ. ഈസ റവാസ് പറഞ്ഞു.

എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയുന്നതും തീര്‍ത്ഥാടകന്റെ വിവരങ്ങള്‍ വേഗത്തിലറിയാന്‍ സഹായിക്കുന്നതും സേവനങ്ങള്‍ ആവശ്യമാകുമ്പോള്‍ കുറഞ്ഞ സമയത്തിലകം ലഭ്യമാക്കാന്‍ കഴിയുന്നതുമാണിത്. ഇതോടെ വഴി തെറ്റുന്നവരെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാനും രേഖയില്ലാത്തവരെ തിരിച്ചറിയാനും കാറ്റഗറി അടിസ്ഥാനത്തില്‍ തീര്‍ത്ഥാടകരുടെ എണ്ണം നിജപ്പെടുത്താനും പ്രായംകൂടിയവരേയും അറബി ഭാഷ സംസാരിക്കാനറിയാത്തവരേയും വേര്‍തിരിച്ചറിയാനും സാധിക്കും. പ്രവേശന നമ്പര്‍, വിസ നമ്പര്‍, പാസ് പോര്‍ട്ട് നമ്പര്‍, താമസ അഡ്രസ്സ് ,ടെലിഫോണ്‍ നമ്പര്‍ എന്നിവ അറിയാനും സാധിക്കും. ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള ഇ ട്രാക്കിലും വിദേശ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായുള്ള ഏകീകൃത കംപ്യൂട്ടര്‍ സംവിധാനത്തിലും കൈവളയുടെ പൂര്‍ണ ഡീസൈന്‍ സംവിധാനിച്ചിട്ടുണ്ട്.

വിദേശ ഉംറ സേവന ഏജന്‍സികളോടും വിവിധ രാജ്യങ്ങളിലെ ഹജ്ജ് കാര്യ ഓഫിസുകളോടും മുഴുവന്‍ തീര്‍ത്ഥാടകരുടെയും വിവരങ്ങള്‍ അതില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നും വളയുടെ ആകൃതിയില്‍ അവ പ്രിന്റ് ചെയ്തിയിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവേശന കവാടങ്ങളിലെത്തുന്നതിന് മുമ്പ് തീര്‍ത്ഥാടകര്‍ കൈവള അണിഞ്ഞിരിക്കണമെന്നും ഹജ്ജ് മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കുന്നു. സാങ്കേതികമായി നിരവധി പ്രത്യേകതയുള്ളതാണ് പുതിയ സംവിധാനം. പ്രത്യേക ആപ്ലിക്കേഷനിലൂടെ ഹജ്ജ് ഉംറ സേവന രംഗത്തുള്ളവര്‍ക്കും സുരക്ഷ സേവന മേഖലയിലുള്ളവര്‍ക്കും മുഴുവന്‍ സ്വദേശി വിദേശികള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ സംവിധാനത്തിലൂടെ ഇതു വായിച്ചെടുക്കാന്‍ സാധിക്കും.ചെലവ് കുറഞ്ഞത് വേഗത്തില്‍ കേടാവാത്തത് കൃതിമം കാണിക്കാന്‍ കഴിയാത്തത് ഭാരം കുറഞ്ഞത് എന്നീ സവിശേഷതകളും പുതിയ ഇ കൈവളകള്‍ക്കുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  20 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  20 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  20 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  20 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  20 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  20 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  20 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  20 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  20 days ago