HOME
DETAILS

കാത്തിരിപ്പിനൊടുവില്‍ മുക്കം അഗ്‌നിശമന സേനക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു

  
backup
March 10 2017 | 21:03 PM

%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-2


മുക്കം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ മുക്കം അഗ്‌നിശമന സേനയ്ക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയോരത്ത് അഗസ്ത്യന്‍ മുഴി മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിനടുത്താണ് ആധുനിക രീതിയില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നത്. കെട്ടിട നിര്‍മാണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടര കോടിയിലധികം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. അവസാനഘട്ട മിനുക്കുപണിയുടെ ഭാഗമായി പെയിന്റിങ് ജോലികളും സംരക്ഷണഭിത്തിയുടെ നിര്‍മാണവുമാണ് ഇപ്പോള്‍ നടക്കുന്നത്.
നിലവില്‍ സംസ്ഥാന പാതയോരത്തു സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിനു സമീപമാണ് വാടക കെട്ടിടത്തില്‍ ഏറെ അസൗകര്യങ്ങള്‍ക്ക് നടുവില്‍ ഫയര്‍‌സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഏതു സമയവും ഇടിഞ്ഞുവീഴാറായ ഈ കെട്ടിടത്തില്‍ മഴക്കാലമായാല്‍ വെള്ളക്കെട്ട് കാരണം പ്രവര്‍ത്തനം അവതാളത്തിലാണ്. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ പരിധിയുള്ള ഫയര്‍‌സ്റ്റേഷനുകളിലൊന്നാണ് മുക്കം ഫയര്‍‌സ്റ്റേഷന്‍. വയനാട് ചുരം മുതല്‍ മലപ്പുറം ജില്ലയിലെ കാവനൂര്‍ വരെ ഇതിനു കീഴിലാണ്. മലയോര മേഖലയിലുള്‍പ്പെടെ തീപിടിത്തമടക്കമുണ്ടായാല്‍ ആദ്യം ബന്ധപ്പെടുന്നതും മുക്കത്താണ്. നേരത്തെ വെള്ളിമാടുകുന്ന്, മീഞ്ചന്ത ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നായിരുന്നു തീയണയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നത്.
ഇത് അപകടത്തിന്റെ വ്യാപ്തിയും നാശനഷ്ടങ്ങളും വര്‍ധിക്കാന്‍ കാരണമായി. ഇതേ തുടര്‍ന്നാണ് മുക്കത്ത് അഗ്‌നിശമന സേനയുടെ ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയത്. വലിയ വാടക നല്‍കിയാണിപ്പോള്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി കെട്ടിടമില്ലാത്തതിന്റെ പേരില്‍ ഫയര്‍‌സ്റ്റേഷന്‍ താമരശേരിയിലേക്കു മാറ്റാനും ശ്രമം നടന്നിരുന്നു. അതിനിടെയാണ് പുതിയ കെട്ടിടം നിര്‍മിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു സി. മോയിന്‍കുട്ടി എം.എല്‍.എ മുഖേന രണ്ടര കോടി രൂപ അനുവദിച്ചത്. പ്രവൃത്തി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഈ മാസം അവസാനത്തോടെ ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago