ബാലുശ്ശേരി മിനി സിവില്‍സ്‌റ്റേഷന്‍ നടപടികള്‍ നിദ്രാവസ്ഥയിലായി
ബാലുശ്ശേരി: മിനി സിവില്‍സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കുന്നതിന് നടത്തിയ നീക്കങ്ങളും ഫയലുകളും നിദ്രാവസ്ഥയിലായി. നിലവില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എക്‌സൈസ് ഓഫിസ്, സബ് ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫിസ് എന്നിവയെ ഒരു കുടക്കീഴിലാക്കുന്നതിനുള്ള ത്വരിത പ്രവര്‍ത്തനങ്ങളാണ് നിലച്ച അവസ്ഥയിലായത്.
ബാലുശ്ശേരിയില്‍ മിനി സിവില്‍ സ്റ്റേഷന്‍ അനുവദിക്കുന്നതിന് തടസമില്ലെന്ന് 2014 ല്‍ പുരുഷന്‍ കടലുണ്ടണ്ടി എം.എല്‍.എ യുടെ സബ്മിഷന്് മറുപടി നല്‍കിക്കൊണ്ടണ്ട്് വകുപ്പു മന്ത്രി ഇബ്രാഹിം കുഞ്ഞ് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
ഇതിനെ തുടര്‍ന്ന് ബാലുശ്ശേരി ബ്ലോക്ക് ഓഫിസിനും ഭക്ഷ്യ സംസ്‌കരണകേന്ദ്രത്തിനോടും ചേര്‍ന്ന് സിവില്‍സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും സ്ഥല പരിമിതി നീക്കത്തിന് വില്ലനായതോടെ ആ ശ്രമം ഉപേക്ഷിച്ചു. പിന്നീട് ബാലുശ്ശേരിയില്‍ നിന്ന് നാലു കിലോമീറ്ററോളം അകലെ പറമ്പിന്‍ മുകളില്‍ വില്ലേജ് ഓഫിസിനോട് ചേര്‍ന്ന് സര്‍ക്കാരിന്റെ കൈവശമുള്ള 30 സെന്റ് ഭൂമി അനുയോജ്യമാണെന്ന് കണ്ടെണ്ടത്തുകയും പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
ത്വരിതഗതിയില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ കാലംകൊണ്ടണ്ട് നിലയ്ക്കുകയായിരുന്നു. ഇതിനു ശേഷം നടന്ന മൂന്നു ബജറ്റുകളിലും മിനി സിവില്‍ സ്‌റ്റേഷന് തുക വകയിരുത്തുമെന്ന് നാട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഹോമിയോ ഡിസ്പന്‍സറി, ഐ.സി.ഡി.എസ് ഓഫിസ്, കൃഷിഭവന്‍, വില്ലേജ് ഓഫിസ് എന്നീ സ്ഥാപനങ്ങള്‍ പറമ്പിന്‍ മുകളിലെ സര്‍ക്കാര്‍ ഭൂമിയിലുള്ള കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. മറ്റു സ്ഥാപനങ്ങള്‍ കൂടി ഇവിടേക്ക് മാറുന്ന സാഹചര്യത്തില്‍ ബാലുശ്ശേരി ടൗണിന്റെ മുരടിപ്പിന് കാരണമാകുമെന്ന ചില കോണുകളില്‍ നിന്നുയര്‍ന്ന എതിര്‍പ്പാണ് മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതിന് തടസ്സമായതെന്നും പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."