HOME
DETAILS
MAL
എ.ഡി.ജി.പി ഓഫിസ് മാര്‍ച്ച് നടത്തി
backup
March 10 2017 | 21:03 PM
കോഴിക്കോട്: കേരളം ഭരിക്കുന്നത് ഗുണ്ടകളും മാഫിയകളുമാണെന്ന് ആര്‍.എം.പി.ഐ നേതാവ് കെ.കെ രമ. മകന്‍ നഷ്ടപ്പെട്ട ഒരമ്മ കണ്ണീരുണങ്ങും മുന്‍പ് കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഒരു മുഖ്യമന്ത്രിയുടെ കാല്‍ക്കലെത്തേണ്ട അവസ്ഥ കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും രമ പറഞ്ഞു.
ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് റവലൂഷണറി യൂത്തിന്റെ നേതൃത്വത്തില്‍ നടക്കാവ് എ.ഡി.ജി.പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കെ.ബിശ്വാസ്, ടി.കെ സിബി സംസാരിച്ചു. മാര്‍ച്ച് എ.ഡി.ജി.പി ഓഫിസിനു മുന്നിലുള്ള കിഴക്കെ നടക്കാവ് റോഡില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."