ആണവ നിരായുധീകരണത്തിന് കിം തയാറാണെന്ന് ചൈന
ബെയ്ജിങ്: ആണവ നിരായുധീകരണത്തിന് തയാറാണെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അറിയിച്ചുവെന്ന് ചൈന. ആണവ നിരായുധീകരണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഉത്തരകൊറിയ സന്ദര്‍ശിക്കുന്ന വിദേശകാര്യ മന്ത്രി വാങ് യിനോട് കിം അറിയിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു.
കൊറിയന്‍ ഭൂഖണ്ഡത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിന് പിന്തുണക്കുന്നുവെന്നും വാങ് യി പറഞ്ഞു. ഉത്തരകൊറിയയുമായി ഉഭയകക്ഷി ബന്ധത്തിനും പരസ്പര സഹകരണം വര്‍ധിപ്പിക്കാനും ചൈന താല്പര്യപ്പെടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ഉത്തരകൊറിയയില്‍ തടവിലുള്ള മൂന്ന് അമേരിക്കന്‍ പൗരന്മാരെ ഉടന്‍ വിട്ടയക്കുമെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയറും ട്രംപിന്റെ നിയമ വിഭാഗം അംഗവുമായ ഗിലൈനി പറഞ്ഞു.
ഇവര്‍ വ്യാഴാഴ്ച മോചിതരാവുമെന്നും അദ്ദേഹം പറഞ്ഞു. കിം ഹാത്-സോങ്, കിം സാങ് -ദുക്, കിങ് ഡോങ്- ചുള് എന്നിവരാണ് ഉത്തരകൊറിയന്‍ തടവിലുള്ളത്. മൂന്ന് പൗരന്മാരെ മോചിപ്പിക്കുന്നതില്‍ ഒബാമ ഭരണകൂടം പരാജയപ്പെട്ടെന്ന് ട്രംപ് ആരോപിച്ചു.
തടവിലുള്ള പൗരന്മാരെ ഉത്തര കൊറിയ മോചിപ്പിക്കുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നെങ്കിലും ഇന്നലെയാണ് അമേരിക്ക ഇക്കാര്യം സ്ഥിരീകരിച്ചത്. യു.എസ് പാസ്റ്ററായ കിം ഡോങ്- ചുള്ളിനെ ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്്ച 2015 മുതലാണ് തടവിലിട്ടിരിക്കുന്നത്. പോങ്യാങ് ശാസ്ത്ര സാങ്കോതിക സര്‍വകലാശാലയിലെ ജീവനക്കാരായ കിം ഹാക്-സോങ്ങിനെയും കിം സാങ്-ദുക്കിനെയും ദേശ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷമാണ് തടവിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."