മുതുവല്ലൂര്‍ പഞ്ചായത്തില്‍ ഹോമിയോ ആശുപത്രി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി.
കിഴിശ്ശേരി : മുതുവല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഹോമിയോ ആശുപത്രി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പഞ്ചായത്ത് പ്രസിഡന്റിനു ഉറപ്പു നല്‍കി. മുതുവല്ലൂര്‍ പഞ്ചായത്തില്‍ ഹോമിയോ ആശുപത്രി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട് പഞ്ചായത്ത് പ്രസിഡന്റ് കെ എ സഗീര്‍ സമര്‍പ്പിച്ച നിവേദനത്തിനാണ് മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചത്. കഴിഞ്ഞ സര്‍ക്കാര്‍ ബജറ്റ് അവതരണ വേളയില്‍ മുതുവല്ലൂര്‍ പഞ്ചായത്തില്‍ ആശുപത്രി സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് പ്രഖ്യാപനത്തില്‍ ഒതുങ്ങുകയായിരുന്നു. 2005 ല്‍ നിലവില്‍ വന്ന ഈ പഞ്ചായത്തില്‍ ആരോഗ്യ മേഖലക്ക് വേണ്ടത്ര പുരോഗതി പ്രാപിക്കാന്‍ സാധിച്ചിട്ടില്ല. നിലവിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം പഞ്ചായത്തിന്റെ അതിര്‍ത്തിയായ വിളയില്‍ ഭാഗത്താണെന്നതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. വടക്കേപ്പറമ്പ്, മുണ്ടിലാക്കല്‍, തവനൂര്‍ ഭാഗത്തെ ജനങ്ങള്‍ കുഴിമണ്ണ പഞ്ചായത്തിലെ ചികിത്സാലയത്തേയാണ് കൂടുതലായും ആശ്രയിക്കുന്നത്. പഞ്ചായത്തില്‍ യുനാനി ഹോസ്പിറ്റല്‍ അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡന്റ് കെ എ സഗീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."