HOME
DETAILS

മുല്ലപ്പെരിയാറിൽ അറ്റകുറ്റപ്പണി; പിണറായിയുമായി ചർച്ച നടത്തുമെന്ന് സ്റ്റാലിൻ; കൂടിക്കാഴ്ച വ്യാഴാഴ്ച

  
Web Desk
December 10, 2024 | 1:31 PM

Mullaperiyar Dam Issue Stalin to Discuss with Pinarayi

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട തർക്കത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വ്യാഴാഴ്ച വൈക്കം സത്യഗ്രഹ ശതാബ്ദി സമാപന പരിപാടിക്ക് കോട്ടയത്ത് എത്തുമ്പോൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് സ്റ്റാലിൻ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് തമിഴ്നാട് നിയമസഭയിലാണ് സ്റ്റാലിന്റെ വിശദീകരണം.

മുല്ലപ്പെരിയാർ അറ്റകുറ്റപ്പണികൾക്കായി തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കൊണ്ടുവന്ന സാധനങ്ങൾ, അനുമതിയില്ലെന്ന് പറഞ്ഞ് വള്ളക്കടവ് ചെക്ക് പോസ്റ്റിൽ വെച്ച് കേരള വനംവകുപ്പ് തടഞ്ഞിരുന്നു. സംഭവത്തിൽ തമിഴ്നാട് സർക്കാരിനെ വിമർശിച്ച് എഐഎഡിഎംകെ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് സ്റ്റാലിൻ നിയമസഭയിൽ പ്രസ്താവന നടത്തിയത്.

ഡിസംബർ നാലിനാണ് അണക്കെട്ടിലെ അറ്റകുറ്റപ്പണികൾക്കെന്ന പേരിൽ രണ്ടു ലോറികളിൽ മണൽ കൊണ്ടുവന്നത്. അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെങ്കിൽ അക്കാര്യം കേരളത്തെ അറിയിക്കണമെന്ന വ്യവസ്ഥ തമിഴ്നാട് പാലിച്ചിരുന്നില്ല. പെരിയാർ കടുവസങ്കേതത്തിലൂടെ അണക്കെട്ടിലേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ കടുവസങ്കേതം ഡപ്യൂട്ടി ഡയറക്ടറുടെ അനുമതിയും  വാങ്ങിയിരുന്നില്ല. ഇതേത്തുടർന്നാണ് കേരളം തമിഴ്നാട് ലോറികൾ തടഞ്ഞത്.

Tamil Nadu Chief Minister Stalin is set to discuss the Mullaperiyar dam issue with Kerala Chief Minister Pinarayi Vijayan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ പരിശോധന; എ.കെ 47 വെടിയുണ്ടകൾ പിടിച്ചെടുത്തു

Kerala
  •  7 days ago
No Image

അധ്യാപകർ വഴക്ക് പറ‍ഞ്ഞു, പഠനത്തിൽ മോശമെന്ന് പറഞ്ഞ് ഒറ്റപ്പെടുത്തി; വാൽപാറയിൽ ആത്മഹത്യക്ക് ശ്രമിച്ച പതിനാലുകാരി മരിച്ചു

Kerala
  •  7 days ago
No Image

ദുബൈയിൽ മൂടൽമഞ്ഞ്; ഡ്രൈവർമാർ ജാഗ്രത പാലിക്കുക; വാഹനത്തിന്റെ ലൈറ്റുകൾ ഓണാക്കാനും വേഗം കുറയ്ക്കാനും നിർദ്ദേശം

uae
  •  7 days ago
No Image

സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങി; എ പത്മകുമാറിന്റെ അറസ്റ്റിൽ പ്രതികരണവുമായി വിഡി സതീശൻ

Kerala
  •  7 days ago
No Image

ശബരിമല സ്വർണക്കൊള്ള; ഇനിയും ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവരെയും പ്രതിചേർത്ത് തുടർനടപടി സ്വീകരിക്കണം: രാജു എബ്രഹാം

Kerala
  •  7 days ago
No Image

അബൂദബി എയർപോർട്ടിൽ എത്തുന്ന യാത്രക്കാർക്ക് സൗജന്യ സിം കാർഡ്; ഒപ്പം ആദ്യ 24 മണിക്കൂറിലേക്ക് 10ജിബി ഡാറ്റ

uae
  •  7 days ago
No Image

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു; 3600 രൂപ ഗുണഭോക്താക്കളുടെ കൈകളിലെത്തും

Kerala
  •  7 days ago
No Image

മൂന്നാറിൽ വിനോദയാത്രക്കെത്തിയ വിദ്യാർഥികൾ സഞ്ചരിച്ച ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; നാല് പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരമരണം; 26 കാരിയായ യുവതി മരിച്ചു

Kerala
  •  7 days ago
No Image

ദേശീയ ദിനം ആഘോഷമാക്കി ഒമാൻ; രാജ്യമെങ്ങും ആഘോഷത്തിമിർപ്പിൽ

oman
  •  7 days ago