HOME
DETAILS

കൈക്കൂലിക്കേസ്: കെ.എസ്.ഇ.ബി ജീവനക്കാരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

  
backup
June 22, 2016 | 2:36 AM

%e0%b4%95%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87-%e0%b4%ac

കൊച്ചി: കൈക്കൂലിക്കേസില്‍ വിജിലന്‍സ് കോടതി രണ്ടു വര്‍ഷത്തെ തടവിനു ശിക്ഷിച്ച കെ.എസ്.ഇ.ബിയിലെ മസ്ദൂര്‍ ജീവനക്കാരന്‍ കണ്ണൂര്‍ പാറപ്പുറം സ്വദേശി ദാമോദരനെ ഹൈക്കോടതി വെറുതെ വിട്ടു.

കണ്ണൂരിലെ വെള്ളൂര്‍ കെ.എസ്.ഇ.ബി ഓഫിസില്‍ ജോലി ചെയ്യുന്ന സമയത്ത് 2003ല്‍ ഗാര്‍ഹിക വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ 750 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ദാമോദരനെ വിജിലന്‍സ് കോടതി ശിക്ഷിച്ചത്. രണ്ടു വര്‍ഷത്തെ തടവും മൂവായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. ഇതിനെതിരേ ദാമോദരന്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസ് ബി. കെമാല്‍പാഷയാണ് പരിഗണിച്ചത്.

ഗാര്‍ഹിക കണക്ഷനു വേണ്ടി പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ മൂന്നു ജോലിക്കാരെ ഏല്‍പ്പിച്ചുവെന്നും ഇതിനുള്ള കൂലിയായാണ് 750 രൂപ വാങ്ങിയതെന്നുമായിരുന്നു ദാമോദരന്റെ വാദം. ഈ വാദം അംഗീകരിച്ച സിംഗിള്‍ ബെഞ്ച്, കണക്ഷന്‍ നല്‍കുന്നതിന് പോസ്റ്റ് സ്ഥാപിക്കാന്‍ എത്തിയ തൊഴിലാളികള്‍ക്കു നല്‍കേണ്ട കൂലി ഇതുവരെ കെ.എസ്.ഇ.ബി ദാമോദരന് നല്‍കിയിട്ടില്ലെന്നു വിലയിരുത്തി. ഹരജിക്കാരന്‍ കൈക്കൂലി ചോദിച്ചതായി കുറ്റപത്രത്തില്‍ പറയുന്നില്ലെന്നും നിരീക്ഷിച്ചാണ് ഇയാളെ വെറുതെവിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Kerala
  •  a day ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  a day ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  a day ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  a day ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  a day ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  a day ago
No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  a day ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

Kerala
  •  a day ago
No Image

പാലക്കാട്ട് കാളവണ്ടിക്ക് വഴി നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; 24 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

Kerala
  •  a day ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ സഊദിക്ക് റെക്കോഡ്; എം.ബി.പി.എസ് വേഗത

Saudi-arabia
  •  a day ago