തീരദേശവാസികളെ സര്‍ക്കാര്‍ വഞ്ചിച്ചു: കെ.സി വേണുഗോപാല്‍
ആലപ്പുഴ: ഒറ്റമശ്ശേരി, തൈക്കല്‍, അന്ധകാരനഴി മേഖലകളിലെ രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് റോഡ് ഉപരോധിച്ചു പ്രതിഷേധിച്ച തീരദേശവാസികള്‍ക്ക് സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാഴ്വാക്കായി മാറിയെന്ന് കെ.സി വേണുഗോപാല്‍ എം.പി.
ഈ മേഖലകില്‍ ഇപ്പോഴും നിരവധി വീടുകള്‍ നാശത്തിന്റെ വക്കിലാണ്.
കഴിഞ്ഞ ആഴ്ച ഉണ്ടായ രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് ഏപ്രില്‍ 24ന് കടല്‍ഭിത്തി നിര്‍മാണം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നതാണ്.
എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും തീരദേശ സംരക്ഷണത്തിനായുള്ള യാതൊരു നടപടികളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും എം.പി പറഞ്ഞു.
ഈ ഉറപ്പ് വിശ്വസിച്ചാണ് തീരദേശ ജനത പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങിയത്.
ജനവികാരം മാനിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയാറാകണമെന്നും എം.പി ആവശ്യപ്പെട്ടു.
ഒറ്റമശ്ശേരിയടക്കം തീരദേശത്ത് രൂക്ഷമായ കടലാക്രമണം നേരിട്ട പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മാണം അടിയന്തിരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ മന്ത്രിക് കത്തയച്ചതായും എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."