കടല്‍തീരത്ത് ടൂറിസം പ്ലേ ഗ്രൗണ്ട്; 'നീക്കം തടയുമെന്ന് '
ചേര്‍ത്തല: ചെത്തി കടലോരം മുതല്‍ മാരാരിക്കുളം വരെയുള്ള തീരം ടൂറിസം പ്ലേഗ്രൗണ്ട് ഉണ്ടാക്കാനുള്ള നീക്കം തടയുമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് മേഖല കമ്മറ്റി.
തീരദേശത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനവും വാസവുമായി ബന്ധപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ ഇല്ലാതാക്കി തീരം ടൂറിസത്തിന് തീറെഴുതുവാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ചെത്തി കടപ്പുറത്ത് സംഘടിപ്പിച്ച യോഗം ഫെഡറേഷന് ജില്ലാ പ്രസിഡന്റ് ആശ്രയം രാജു ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മത്സ്യബന്ധന ഹാര്‍ബറും പ്രകൃതിഷോഭത്തില്പെടുന്ന മത്സ്യബന്ധനയാനങ്ങള്‍ക്ക് നഷ്ടപരിഹാര സംവിധാനങ്ങളും ഒരുക്കാതെ മത്സ്യമേഖല വികസനം കുടിയൊഴുപ്പിക്കല്‍ പദ്ധതിയായ ഹരിതപാതയും ടൂറിസമെന്നതരത്തില് ബജറ്റില്‍ കോടികള്‍ വകയിരുത്തിയുള്ള സ്വപ്ന പദ്ധതികള്‍ തീരദേശത്ത് അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. പി.ഒ ആന്റണി അധ്യക്ഷനായി. ഫ്രാന്‍സിസ് കാക്കരി, സൈമണ്‍ പുത്തന്‍പുരയ്ക്കല്‍, കെ.സി ആന്റണി, ടി .എല്‍ പൊന്നപ്പന്, ജര്മാനസ് മൂന്നാന്, ജിജോ കുരിശുങ്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."