HOME
DETAILS

'പത്തനംതിട്ടയില്‍ അനില്‍ തോല്‍ക്കണം, കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബി.ജെ.പിയില്‍ ചേരുന്നത് തെറ്റ്' മകനെതിരെ എ.കെ ആന്റണി

  
Web Desk
April 09 2024 | 08:04 AM

AK Antony against his son news123

തിരുവനന്തപുരം: അനില്‍ ആന്റണി പത്തനംതിട്ടയില്‍ തോല്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബി.ജെ.പിയില്‍ ചേരുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

 'കുടുംബം വേറെ, രാഷ്ട്രീയം വേറെ എന്നതാണ് എന്റെ നിലപാട്. ഇത് കെ.എസ്.യു കാലം മുതലുള്ള നിലപാടാണ്. മക്കളെക്കുറിച്ച് എന്നെക്കൊണ്ട് അധികം പറയിക്കണ്ട. ആ ഭാഷ താന്‍ ശീലിച്ചിട്ടില്ല.അത് എന്റെ സംസ്‌കാരമല്ല'. - അദ്ദേഹം പറഞ്ഞു.

താന്‍ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയില്‍ അനില്‍ തോല്‍ക്കുമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി ജയിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയാണ് പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി.

'പൗരത്വ നിയമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം മറുപടി നല്‍കി. 'ഭരണഘടന ഉണ്ടാക്കുന്നതിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരാണ് സി.പി.എമ്മിന്റെ പൂര്‍വികരെന്നും പിണറായിക്ക് കോണ്‍ഗ്രസിനെ അധിക്ഷേപിക്കാന്‍ ഒരാവകാശവുമില്ലെന്നും ആന്റണി പറഞ്ഞു. അരിയാഹാരം കഴിക്കുന്ന കേരളീയര്‍ നിങ്ങളെ നിരാകരിക്കും'.ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാ പൗരന്മാര്‍ക്കും തുല്യത വേണമെന്നും ഇത് 'ഡു ഓര്‍ ഡൈ' തെരഞ്ഞെടുപ്പാണെന്നും ആന്റണി പറഞ്ഞു.

'ഭരണഘടന ഉണ്ടാക്കിയതില്‍ സി.പി.എമ്മിന് ഒരു പങ്കുമില്ല. മുഖ്യമന്ത്രി പിണറായി വിജയാ, അങ്ങയുടെ പാര്‍ട്ടിക്ക് ഭരണഘടന ഉണ്ടാക്കിയതില്‍ ഒരു പങ്കുമില്ല.ഭരണഘടന ഉണ്ടാക്കിയതിന്റെ അവകാശം കോണ്‍ഗ്രസിനും അംബേദ്കര്‍ക്കും മാത്രമാണ്. നെഹ്‌റു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരാണ് പിണറായിയുടെ പാര്‍ട്ടി. ആരോഗ്യനില അനുകൂലമല്ലെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ തന്റെ പങ്ക് വഹിക്കും'. എ.കെ ആന്റണി കൂട്ടിച്ചേര്‍ത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 days ago
No Image

ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍; വ്യാജപാല്‍ വില്‍പന നടത്തിയത് 20 വര്‍ഷം, യു.പിയില്‍ വ്യവസായി പിടിയില്‍

National
  •  5 days ago
No Image

വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  5 days ago
No Image

'എന്റെ മരണം അനിവാര്യമെങ്കില്‍ അതൊരു പ്രതീക്ഷയിലേക്കുള്ള വാതായനമാകട്ടെ'  ഗസ്സക്ക് ഇന്നും കരുത്താണ് റഫാത്ത് അല്‍ അരീറിന്റെ വരികള്‍

International
  •  5 days ago
No Image

ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ

Kerala
  •  5 days ago
No Image

ചാണ്ടി ഉമ്മന്‍ സഹോദരതുല്യന്‍, യാതൊരു ഭിന്നതയുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  5 days ago
No Image

ഹയാത്ത് തഹ്‌രീര്‍ അല്‍ശാമിനെ ഭീകരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.എസ്; സിറിയയില്‍ വിമതര്‍ക്കൊപ്പം കൈകോര്‍ക്കുമോ?

International
  •  5 days ago
No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ ഇടപെടല്‍ തേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

Kerala
  •  5 days ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്:  സമസ്ത കക്ഷി ചേരാന്‍ ഹരജി ഫയല്‍ ചെയ്തു

National
  •  5 days ago
No Image

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു; 20കാരിക്ക് ദാരുണാന്ത്യം

Kerala
  •  5 days ago