HOME
DETAILS
MAL
അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം
backup
March 13 2017 | 05:03 AM
ശ്രീനഗര്‍: കശ്മിരില്‍ പാകിസ്താന് ഷെല്ലാക്രമണം. പൂഞ്ചിലെ മാല്‍ടി സെക്ടറിലാണ് പാകിസ്താന് ശക്തമായ ഷെല്ലാക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഷെല്ലാക്രമണത്തില്‍ മേഖലയിലെ പല കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇതു രണ്ടാം തവണയാണ് പാക് ആക്രമണം ഉണ്ടാകുന്നത്. ഞായറാഴ്ച പൂഞ്ച് ജില്ലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."